സ്മാര്‍ട്ട് സിറ്റിയിലെ ഒരു സ്ഥാപനം കൂടി പുറത്തേക്ക്; ജെംസ് മോഡേണ്‍ അക്കാഡമി പ്രവര്‍ത്തനം നിര്‍ത്തി

കൊച്ചി സ്മാര്ട്ട് സിറ്റിയില് പ്രവര്ത്തിച്ചിരുന്ന പ്രമുഖ ഇന്റര്നാഷണല് സ്കൂള് പ്രവര്ത്തനം അവസാനിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില് പ്രശസ്തരായ വര്ക്കി ഫൗണ്ടേഷനു കീഴിലുള്ള ജെംസ് എഡ്യുക്കേഷന്റെ ഉടമസ്ഥതയില് പ്രവര്ത്തിക്കുന്ന ജെംസ് മോഡേണ് അക്കാഡമിയാണ് പ്രവര്ത്തനം നിര്ത്തിയത്. ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനമാണ് പ്രവര്ത്തനം അവസാനിപ്പിക്കുന്നത്.
 | 

സ്മാര്‍ട്ട് സിറ്റിയിലെ ഒരു സ്ഥാപനം കൂടി പുറത്തേക്ക്; ജെംസ് മോഡേണ്‍ അക്കാഡമി പ്രവര്‍ത്തനം നിര്‍ത്തി

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ പ്രശസ്തരായ വര്‍ക്കി ഫൗണ്ടേഷനു കീഴിലുള്ള ജെംസ് എഡ്യുക്കേഷന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ജെംസ് മോഡേണ്‍ അക്കാഡമിയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

സ്‌കൂളിന്റെ ചുമതല ഓര്‍ക്കിഡ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിന്റെ ഉടമസ്ഥരായ കെ-12 ടെക്‌നോ സര്‍വീസിന് നല്‍കിയതായി ജെംസ് അറിയിച്ചു. ഡല്‍ഹിയിലെ ജെംസ് ഇന്ത്യയുടെ ഓഫീസ് അടച്ചു പൂട്ടിയ ഗ്രൂപ്പ് രാജ്യത്തെ 11 സ്‌കൂളുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

കൊച്ചിയില്‍ ജവഹര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ ജെംസ് ഇന്റര്‍നാഷണല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനവും അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ഗ്രൂപ്പ് അറിയിച്ചു. എന്നാല്‍ തങ്ങള്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നില്ലെന്നും കെ-12 ടെക്‌നോ സര്‍വീസിന്റെ ഓഹരികള്‍ വാങ്ങുകയാണെന്നുമാണ് മറ്റൊരു വാര്‍ത്താക്കുറിപ്പില്‍ ഗ്രൂപ്പ് വ്യക്തമാക്കുന്നത്.