ഒരു പോസ്റ്റില്‍ 2.1 കോടി കമന്റുകളുമായി ഗിന്നസ് നേട്ടത്തില്‍ ജിഎന്‍പിസി; ഫെയിസ്ബുക്ക് റെക്കോര്‍ഡ് തകര്‍ത്തു

ജിഎന്പിസി ചരിത്ര നേട്ടത്തില്. ലോകത്തില് ഏറ്റവും കൂടുതല് കമന്റുകള് ലഭിച്ച പോസ്റ്റ് എന്ന റെക്കോര്ഡ് ഇനി ജിഎന്പിസിക്ക് സ്വന്തം. ഇതുവരെ 21 മില്യനിലധികം (2.1 കോടി) കമന്റുകളാണ് ഗ്രൂപ്പിലെ പോസ്റ്റില് ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പുകളില് ഏറ്റവും കൂടുതല് കമന്റുകള് ലഭിച്ചതിന്റെ റെക്കോര്ഡ് ഇതിനു മുമ്പ് 10 ലക്ഷം മാത്രമായിരുന്നു.
 | 

ഒരു പോസ്റ്റില്‍ 2.1 കോടി കമന്റുകളുമായി ഗിന്നസ് നേട്ടത്തില്‍ ജിഎന്‍പിസി; ഫെയിസ്ബുക്ക് റെക്കോര്‍ഡ് തകര്‍ത്തു

ജിഎന്‍പിസി ചരിത്ര നേട്ടത്തില്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കമന്റുകള്‍ ലഭിച്ച പോസ്റ്റ് എന്ന റെക്കോര്‍ഡ് ഇനി ജിഎന്‍പിസിക്ക് സ്വന്തം. ഇതുവരെ 21 മില്യനിലധികം (2.1 കോടി) കമന്റുകളാണ് ഗ്രൂപ്പിലെ പോസ്റ്റില്‍ ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പുകളില്‍ ഏറ്റവും കൂടുതല്‍ കമന്റുകള്‍ ലഭിച്ചതിന്റെ റെക്കോര്‍ഡ് ഇതിനു മുമ്പ് 10 ലക്ഷം മാത്രമായിരുന്നു.

നിലവില്‍ ഏറ്റവും കൂടുതല്‍ കമന്റുകള്‍ ലഭിച്ച പോസ്റ്റ് എന്ന ഗിന്നസ് റെക്കോര്‍ഡ് ഒരു മതസംഘടനയുടെ പേജിന്റെ പേരിലാണ്. 18.5 മില്യന്‍ കമന്റുകള്‍ ലഭിച്ചപ്പോള്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ഈ പേജില്‍ ഇപ്പോള്‍ 2.05 കോടി കമന്റുകളുണ്ട്. ഈ സംഖ്യയെയും കവച്ചു വെച്ചിരിക്കുകയാണ് ജിഎന്‍പിസിയിലെ പോസ്റ്റിനു കീഴില്‍ നിരന്ന കമന്റുകള്‍.

ഈ കമന്റ് വേട്ടയ്ക്കിടെ രണ്ട് റെക്കോര്‍ഡുകള്‍ ജിഎന്‍പിസിക്ക് സ്വന്തമായി കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്. ഏറ്റവും വേഗത്തില്‍ 17 മില്യണ്‍ കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളാണ് ജി.എന്‍.പി.സി കരസ്ഥമാക്കിയത്. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോര്‍ഡ് നേരത്തേ തന്നെ ജിഎന്‍പിസി സ്വന്തമാക്കിയിരുന്നു. 2.1 മില്യണ്‍ അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.