ഫ്‌ളവേഴ്‌സ് ചാനലില്‍ പാട്ട് പാടി അമ്പരിപ്പിച്ച ഗോകുല്‍ രാജ് പിന്നണി ഗായകനാകുന്നു; വിവരം പുറത്തുവിട്ട് ജയസൂര്യ

ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയില് കലാഭവന് മണിയുടെ ഗാനങ്ങള് ആലപിച്ച് പ്രേക്ഷകരെ കയ്യിലെടുത്ത ഗോകുല് രാജ് പിന്നണി ഗായകനാകുന്നു. ജന്മനാ കാഴ്ചയില്ലാത്ത ഗോകുല് രാജിനെ പരിചയപ്പെടുത്തിയ പരിപാടിയുടെ വീഡിയോ വൈറലായിരുന്നു. പരിപാടിയില് അതിഥിയായി എത്തിയ ജയസൂര്യയാണ് ഗോകുല് രാജിനെ സിനിമാ ലോകത്തേക്ക് പരിചയപ്പെടുത്തുന്നതായി ഫേസ്ബുക്ക് പോസ്റ്റില് അറിയിച്ചത്.
 | 

ഫ്‌ളവേഴ്‌സ് ചാനലില്‍ പാട്ട് പാടി അമ്പരിപ്പിച്ച ഗോകുല്‍ രാജ് പിന്നണി ഗായകനാകുന്നു; വിവരം പുറത്തുവിട്ട് ജയസൂര്യ

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയില്‍ കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ ആലപിച്ച് പ്രേക്ഷകരെ കയ്യിലെടുത്ത ഗോകുല്‍ രാജ് പിന്നണി ഗായകനാകുന്നു. ജന്മനാ കാഴ്ചയില്ലാത്ത ഗോകുല്‍ രാജിനെ പരിചയപ്പെടുത്തിയ പരിപാടിയുടെ വീഡിയോ വൈറലായിരുന്നു. പരിപാടിയില്‍ അതിഥിയായി എത്തിയ ജയസൂര്യയാണ് ഗോകുല്‍ രാജിനെ സിനിമാ ലോകത്തേക്ക് പരിചയപ്പെടുത്തുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്.

കഴിഞ്ഞയാഴ്ച സംപ്രേഷണം ചെയ്ത് എപ്പിസോഡിയാണ് കാസര്‍കോഡ് സ്വദേശിയായ ഗോകുല്‍ രാജിനെ പരിചയപ്പെടുത്തിയത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗോകുല്‍ രാജിന്റെ ആലാപനം കാഴ്ചക്കാരെയും വിധികര്‍ത്താക്കളെയും അദ്ഭുതപ്പെടുത്തുന്ന വിധത്തിലായിരുന്നു. താന്‍ അഭിനയിക്കുന്ന സിനിമയില്‍ പാടാനുള്ള അവസരം എന്നെങ്കിലും ഒരുക്കാമെന്ന് പരിപാടിയില്‍ വെച്ച് ജയസൂര്യ നല്‍കിയ വാഗ്ദാനമാണ് പാലിക്കപ്പെടുന്നത്.

രാജേഷ് ജോര്‍ജ് കുളങ്ങര നിര്‍മിച്ച്, നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിലെ ഒരു ഗാനം പാടാനുള്ള അവസരമാണ് ഗോകുലിന് ലഭിച്ചിരിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍

ഫ്‌ളവേഴ്‌സില്‍ ഗോകുല്‍ പാടിയ പാട്ട് കാണാം