പവന് പൊന്നുംവില; സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

സ്വര്ണ്ണവില സര്വ്വകാല റെക്കോര്ഡില്.
 | 
പവന് പൊന്നുംവില; സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. 29,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്നത്തെ മാര്‍ക്കറ്റ് വില. ആദ്യമായാണ് ഇത്രയും വിലയിലേക്ക് സ്വര്‍ണ്ണം ഉയരുന്നത്. ഗ്രാമിന് 3460 രൂപയാണ് വില. കഴിഞ്ഞ ദിവസം 28,800 രൂപയായിരുന്നു ഒരു പവന്റെ വില.

ഓഗസ്റ്റ് 29നും സ്വര്‍ണ്ണ വില 28,800ല്‍ എത്തിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒന്നാം തിയതി ഇത് 28,480 രൂപയായി കുറഞ്ഞു. ആഗോള വ്യാപകമായി സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ഉള്ളതിനാലാണ് സ്വര്‍ണ്ണ വിലയില്‍ ഇത്രയും വര്‍ദ്ധനയുണ്ടായിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ഉപഭോക്താക്കള്‍ സ്വര്‍ണ്ണം വാങ്ങുന്നത്.

ഇത് മഞ്ഞലോഹത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിനിടെ 10,400 രൂപയാണ് സ്വര്‍ണ്ണത്തിന് വര്‍ദ്ധിച്ചത്. 2015 ഓഗസ്റ്റില്‍ പവന് 18,720 രൂപയായിരുന്നു വില.