40,000 തൊട്ട് സ്വര്‍ണ്ണവില; ചരിത്രത്തില്‍ ആദ്യം

സംസ്ഥാനത്ത് സ്വര്ണ്ണവില 40,000 തൊട്ടു. ചരിത്രത്തില് ആദ്യമായാണ് സ്വര്ണ്ണവില പവന് 40,000 രൂപയില് എത്തുന്നത്.
 | 
40,000 തൊട്ട് സ്വര്‍ണ്ണവില; ചരിത്രത്തില്‍ ആദ്യം

സംസ്ഥാനത്ത് സ്വര്‍ണ്ണവില 40,000 തൊട്ടു. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ്ണവില പവന് 40,000 രൂപയില്‍ എത്തുന്നത്. വ്യാഴാഴ്ച 39,720 രൂപയായിരുന്നു വില. ഇത് 280 രൂപ വര്‍ദ്ധിച്ച് ഇന്ന് 40,000 രൂപയില്‍ എത്തുകയായിരുന്നു. ഗ്രാമിന് 5000 രൂപയാണ് ഇന്നത്തെ വില.

ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 53,216 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,958.99 ഡോളര്‍ നിരക്കിലാണ് വ്യാപാരം. തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസമാണ് സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13,860 രൂപ ഒരു പവന്‍ സ്വര്‍ണ്ണത്തിന് വര്‍ദ്ധിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനവും ചൈന-അമേരിക്ക തര്‍ക്കവും അന്താരാഷ്ട്ര വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതുമാണ് സ്വര്‍ണ്ണവില ദിനംപ്രതി ഉയരാന്‍ കാരണം. അനിശ്ചിതത്വങ്ങള്‍ മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലുള്ള നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇതുമൂലം വില ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.