സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

സ്വര്ണ്ണവിലയില് വീണ്ടും വര്ദ്ധനവ്.
 | 
സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഏതാനും ദിവസമായി വില കുറയുന്ന ട്രെന്‍ഡില്‍ നിന്ന് വീണ്ടും വര്‍ദ്ധനവിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മഞ്ഞലോഹം. ഗ്രാമിന് 3510 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതോടെ പവന് 28,080 രൂപയായി സ്വര്‍ണ്ണ വില വര്‍ദ്ധിച്ചു. ഒരു ദിവസത്തിനുള്ളില്‍320 രൂപയാണ് വര്‍ദ്ധിച്ചത്.

സെപ്റ്റംബര്‍ 4ന് രേഖപ്പെടുത്തിയ 29,120 രൂപയാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. ഇതിന് ശേഷം നേരിയ കുറവ് വിലയില്‍ ഉണ്ടായിരുന്നു. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നിരക്ക് കുറഞ്ഞെങ്കിലും പഴയ നിരക്കിലേക്ക് തിരിച്ചെത്തിയിരുന്നില്ല.