സ്വര്‍ണ്ണക്കുതിപ്പ്! സംസ്ഥാനത്ത് സ്വര്‍ണ്ണവില 40,000ലേക്ക് കുതിക്കുന്നു

സ്വര്ണ്ണവില സര്വ്വകാല റെക്കോര്ഡുകളും ഭേദിച്ച് 40,000ലേക്ക് കുതിക്കുന്നു.
 | 

കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകളും ഭേദിച്ച് 40,000ലേക്ക് കുതിക്കുന്നു. ഇന്ന് 39,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 75 രൂപ വര്‍ദ്ധിച്ച് 4900 രൂപയായി. പവന് 600 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 4825 രൂപയായിരുന്നു ഒരു പവന്. ഈ റെക്കോര്‍ഡാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തി എഴുതപ്പെട്ടത്.

കോവിഡ് വ്യാപനവും ചൈന-അമേരിക്ക തര്‍ക്കവും അന്താരാഷ്ട്ര വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതുമാണ് സ്വര്‍ണ്ണവില ദിനംപ്രതി ഉയരാന്‍ കാരണം. അനിശ്ചിതത്വങ്ങള്‍ മൂലം സ്വര്‍ണ്ണത്തിലുള്ള നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇതുമൂലം വില ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ആഗോള വിപണിയിലും വന്‍ വിലവര്‍ദ്ധനവാണ് സ്വര്‍ണ്ണത്തിന് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1946 ഡോളറാണ് നിരക്ക്. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 52,410 രൂപയാണ്.