സ്വര്‍ണവില ഇടിയുന്നു; മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

അപ്രതീക്ഷിതമായ വിലയിടിവിന്റെ കാരണം വ്യക്തമല്ല.
 | 
സ്വര്‍ണവില ഇടിയുന്നു; മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

തിരുവനന്തപുരം: സ്വര്‍ണവിലയിടിവ് തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 27,760 രൂപയും ഗ്രാമിന് 3,470 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് മാത്രം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,497.10 ഡോളറാണ് ഇന്നത്തെ വിപണി വില.

അപ്രതീക്ഷിതമായ വിലയിടിവിന്റെ കാരണം വ്യക്തമല്ല. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ഇന്ത്യയിലെ വിലയിടിവ് കാരണമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ വില വര്‍ദ്ധിച്ചേക്കും. സെപ്റ്റംബര്‍ 4ന് രേഖപ്പെടുത്തിയ 29,120 രൂപയാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. ഇതിന് ശേഷം നേരിയ കുറവ് വിലയില്‍ ഉണ്ടായിരുന്നു. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നിരക്ക് കുറഞ്ഞെങ്കിലും പഴയ നിരക്കിലേക്ക് തിരിച്ചെത്തിയിരുന്നില്ല.