സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണ ചുമതല എന്‍ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പിക്ക്

സ്വര്ണ്ണക്കടത്ത് കേസില് അന്വേഷണ ചുമതല എന്ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ളയ്ക്ക്.
 | 
സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണ ചുമതല എന്‍ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പിക്ക്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ ചുമതല എന്‍ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ളയ്ക്ക്. കളിയിക്കാവിളയില്‍ സ്‌പെഷ്യല്‍ എസ്‌ഐയെ കൊലപ്പെടുത്തിയ കേസിലും ഇദ്ദേഹത്തിനായിരുന്നു അന്വേഷണ ചുമതല. കേസില്‍ ചെന്നൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ രാധാകൃഷ്ണ പിള്ളയ്ക്ക് സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തിലെ സാമ്പത്തിക കുറ്റവും തീവ്രവാദബന്ധവും എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ പെടും. കേസില്‍ കഴിഞ്ഞ ദിവസം എന്‍ഐഎ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. പിടിയിലായ സരിത്ത് ആണ് ഒന്നാം പ്രതി. സ്വപ്‌ന രണ്ടാം പ്രതിയാണ്. ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

കൊച്ചിയിലൂടെയും ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണ്ണക്കടത്ത് നടന്നതായി പുതിയ വിവരങ്ങള്‍ പുറത്തു വന്നു. ഈ വര്‍ഷം മാത്രം 107 കിലോ സ്വര്‍ണ്ണം കടത്തിയെന്നാണ് വിവരം. വിഐപി യാത്രകളിലെ സഹായികള്‍ ഹാന്‍ഡ് ബാഗില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്.