സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍

സ്വര്ണ്ണക്കടത്ത് കേസില് മൂന്ന് പേര് കൂടി കസ്റ്റംസിന്റെ പിടിയില്.
 | 
സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റംസിന്റെ പിടിയില്‍. കസ്റ്റംസ് വര്‍ഷങ്ങളായി അന്വേഷിക്കുന്ന മൂവാറ്റുപുഴ സ്വദേശി ജലാലും മറ്റ് രണ്ട് പേരുമാണ് പിടിയിലായത്. ജലാല്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഒട്ടേറെ സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് റമീസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്.

വിവിധ വിമാനത്താവളങ്ങള്‍ വഴി 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം ജലാല്‍ കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, ബംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങളിലൂടെ സ്വര്‍ണ്ണം കടത്തിയതിന് ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. സരിത്തും സ്വപ്‌നയും സന്ദീപും ഉള്‍പ്പെടുന്ന സംഘം കടത്തിയ സ്വര്‍ണ്ണത്തിന്റെ ഇടപാടുകള്‍ ജലാലും സംഘവുമാണ് നടത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തിയത്.

നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രതിയായ സ്വര്‍ണ്ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരന്‍ പ്രതിയായ കേസിലും ജലാല്‍ ആണ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ് സംശയിക്കുന്നു.