മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ പ്രതിഷേധം; പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അറസ്റ്റില്‍, വീഡിയോ

പെട്ടിമുടിയില് എത്തിയ മുഖ്യമന്ത്രിയെ തടയാന് ശ്രമിച്ച പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അറസ്റ്റില്
 | 
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ പ്രതിഷേധം; പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അറസ്റ്റില്‍, വീഡിയോ

പെട്ടിമുടിയില്‍ എത്തിയ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ച പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അറസ്റ്റില്‍. സന്ദര്‍ശനത്തിന് ശേഷം മൂന്നാറിലേക്ക് മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയ റോഡില്‍ ഇവര്‍ കുത്തിയിരിക്കുകയായിരുന്നു. തോട്ടം തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഫെയിസ്ബുക്ക് ലൈവ് ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. വാഹനവ്യൂഹം എത്തിയിട്ടും പിന്‍മാറാന്‍ തയ്യാറാകാതിരുന്ന ഇവരെ പോലീസ് നീക്കം ചെയ്യുകയായിരുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിക്കൊപ്പം പെട്ടിമുടിയില്‍ എത്തിയിരുന്നു. ഹെലികോപ്ടറില്‍ ആനച്ചാലില്‍ എത്തിയശേഷം രാവിലെ 11 മണിയോടെയാണ് ഇരുവരും പെട്ടിമുടിയില്‍ എത്തിയത്. പതിനഞ്ച് മിനിറ്റോളം പ്രദേശത്ത് ചെലവഴിച്ച ഇവര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുമായി സംസാരിച്ചു.

പിന്നീട് പഴയ തേയില കമ്പനിക്ക് സമീപം കാത്തുനിന്ന തൊഴിലാളികളെ കൂടിക്കാഴ്ചയ്ക്കായി മൂന്നാറില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, മന്ത്രി എം.എം.മണി, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

വീഡിയോ കാണാം

Posted by Gomathi on Wednesday, August 12, 2020