സ്വപ്‌നയുടെ കേരളത്തിലെ ആദ്യ സ്‌പോണ്‍സര്‍ കെ.സി.വേണുഗോപാലെന്ന് ബി.ഗോപാലകൃഷ്ണന്‍

സ്വപ്ന സുരേഷിന്റെ കേരളത്തിലെ ആദ്യ സ്പോണ്സര് കെ.സി.വേണുഗോപാല് ആണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്.
 | 
സ്വപ്‌നയുടെ കേരളത്തിലെ ആദ്യ സ്‌പോണ്‍സര്‍ കെ.സി.വേണുഗോപാലെന്ന് ബി.ഗോപാലകൃഷ്ണന്‍

തൃശൂര്‍: സ്വപ്‌ന സുരേഷിന്റെ കേരളത്തിലെ ആദ്യ സ്‌പോണ്‍സര്‍ കെ.സി.വേണുഗോപാല്‍ ആണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. സ്വപ്‌നയ്ക്ക് എയര്‍ഇന്ത്യയില്‍ ജോലി ലഭിച്ചത് വേണുഗോപാല്‍ കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി ആയിരിക്കെയാണെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

ഇക്കാര്യത്തില്‍ വേണുഗോപാലിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും തെളിവ് ഹാജരാക്കാന്‍ തയ്യാറാണെന്നു ബിജെപി നേതാവ് പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന്റെ കരങ്ങള്‍ കോണ്‍ഗ്രസിന്റേതാണ്. സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണെന്ന് സംശയമുണ്ട്.

യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്നയെ ശുപാര്‍ശ ചെയ്തത് ഏത് കോണ്‍ഗ്രസ് നേതാവാണെന്ന് അന്വേഷിക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.