ആ ഗായകന്‍ ആര്? തൊഴില്‍ സ്ഥലത്തിരുന്ന് വിശ്വരൂപത്തിലെ ഗാനം പാടി വൈറലായ ഗായകനെത്തേടി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍

തൊഴില് സ്ഥലത്തിരുന്ന് വിശ്വരൂപം എന്ന കമല് ഹാസന് സിനിമയിലെ 'ഉന്നൈ കാണാത് നാന്' എന്ന ഗാനം അനായാസം പാടുന്ന ഗായകനെത്തേടി സംഗീതസംവിധായകന് ഗോപി സുന്ദര്. ശങ്കര് എഹ്സാന് ലോയി സംഗീതം നല്കി ശങ്കര് മഹാദേവന് ആലപിച്ച സെമിക്ലാസിക്കല് ഗാനം വളരെ അനായാസമാണ് അജ്ഞാതനായ ഗായകന് പാടുന്നത്. ഇതിന്റെ വീഡിയോ വൈറലായിരുന്നു. നിരവധി പേരാണ് സോഷ്യല് മീഡിയയില് ഈ പാട്ട് ഷെയര് ചെയ്തത്.
 | 

ആ ഗായകന്‍ ആര്? തൊഴില്‍ സ്ഥലത്തിരുന്ന് വിശ്വരൂപത്തിലെ ഗാനം പാടി വൈറലായ ഗായകനെത്തേടി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍

തൊഴില്‍ സ്ഥലത്തിരുന്ന് വിശ്വരൂപം എന്ന കമല്‍ ഹാസന്‍ സിനിമയിലെ ‘ഉന്നൈ കാണാത് നാന്‍’ എന്ന ഗാനം അനായാസം പാടുന്ന ഗായകനെത്തേടി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. ശങ്കര്‍ എഹ്‌സാന്‍ ലോയി സംഗീതം നല്‍കി ശങ്കര്‍ മഹാദേവന്‍ ആലപിച്ച സെമിക്ലാസിക്കല്‍ ഗാനം വളരെ അനായാസമാണ് അജ്ഞാതനായ ഗായകന്‍ പാടുന്നത്. ഇതിന്റെ വീഡിയോ വൈറലായിരുന്നു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ പാട്ട് ഷെയര്‍ ചെയ്തത്.

ഈ ശബ്ദത്തിനുടമയെ എന്റെ പാട്ട് പാടുന്നതിനായി ആവശ്യമുണ്ടെന്നാണ് ഗോപി സുന്ദര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഈ പ്രതിഭയെ കണ്ടെത്താന്‍ സുഹൃത്തുക്കള്‍ സഹായിക്കണമെന്നും ഗോപി സുന്ദര്‍ ആവശ്യപ്പെടുന്നു.

വീഡിയോ

https://www.facebook.com/Official.GopiSundar/videos/1382986125135247/