വാളയാര്‍ കേസ്; അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

വാളയാര് കേസ് അന്വേഷണത്തില് വീഴ്ചപറ്റിയെന്ന് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില്.
 | 
വാളയാര്‍ കേസ്; അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കൊച്ചി: വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിന്റെ നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ചയുണ്ടായെന്നാണ് സര്‍ക്കാര്‍ ബോധിപ്പിച്ചത്. പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടതിന് എതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഈ പരാമര്‍ശം ഉള്ളത്. അപ്പീലില്‍ നവംബര്‍ 9ന് വാദം കേള്‍ക്കും.

കേസില്‍ പുനര്‍ വിചാരണ വേണം. വേണ്ടിവന്നാല്‍ തുടരന്വേഷണത്തിനും തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വാളയാറില്‍ 13ഉം 9ഉം വയസുള്ള സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പ്രതികളെയും കഴിഞ്ഞ വര്‍ഷം പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു.

പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി. ഇതിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സര്‍ക്കാരും അപ്പീല്‍ നല്‍കുകയായിരുന്നു. കേസ് അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു.