സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ജീവനക്കാരനെ സ്ഥലം മാറ്റി

സര്ക്കാര് മുന്നോട്ടു വെച്ച സാലറി ചാലഞ്ചില് പങ്കെടുക്കാനാകില്ലെന്ന് പറഞ്ഞ ജീവനക്കാരനെ സ്ഥലം മാറ്റി. ധനകാര്യ വിഭാഗം സെക്ഷന് ഓഫീസര് അനില് രാജ് എന്നയാളെയാണ് സ്ഥലംമാറ്റിയത്. സെക്രട്ടറിയേറ്റില് ദുരിതാശ്വാസനിധിയായിരുന്നു ഇയാള് കൈകാര്യം ചെയ്തിരുന്നത്. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് കഴിയില്ലെന്ന് വ്യക്തമാക്കിയ ഇയാള് ചാലഞ്ചിന് നോ പറയുമെന്ന് സോഷ്യല് മീഡിയയില് വ്യക്തമാക്കിയിരുന്നു.
 | 

സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ജീവനക്കാരനെ സ്ഥലം മാറ്റി

തിരുവനന്തപുരം: സര്‍ക്കാര്‍ മുന്നോട്ടു വെച്ച സാലറി ചാലഞ്ചില്‍ പങ്കെടുക്കാനാകില്ലെന്ന് പറഞ്ഞ ജീവനക്കാരനെ സ്ഥലം മാറ്റി. ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജ് എന്നയാളെയാണ് സ്ഥലംമാറ്റിയത്. സെക്രട്ടറിയേറ്റില്‍ ദുരിതാശ്വാസനിധിയായിരുന്നു ഇയാള്‍ കൈകാര്യം ചെയ്തിരുന്നത്. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഇയാള്‍ ചാലഞ്ചിന് നോ പറയുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു.

ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കാണ് അനില്‍ രാജിനെ മാറ്റിയത്. സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ അംഗമാണ് അനില്‍ രാജ്.

32 ദിവസം ശമ്പളമില്ലാതെ താന്‍ സമരം ചെയ്തിട്ടുണ്ടെന്നും തന്റെ വീട്ടുകാര്‍ അടക്കം ദുരിതാശ്വാസത്തിനായി പരമാവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അനില്‍ രാജ് പറഞ്ഞു. അതിനാല്‍ ഒരു മാസത്തെ ശമ്പളം കൂടി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഇയാള്‍ പരസ്യമായി പറഞ്ഞത്. സാലറി ചാലഞ്ചില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു.