തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് സര്‍ക്കാര്‍ അംഗീകാരം

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില് തപാല് വോട്ടിന് അംഗീകാരം നല്കി സര്ക്കാര്
 | 

തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് സര്‍ക്കാര്‍ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് അംഗീകാരം നല്‍കി സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗം ഈ തീരുമാനം എടുത്തിരിക്കുന്നത്. കോവിഡ് ചികിത്സയിലുള്ളവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു.

പഞ്ചായത്ത് മുനിസിപ്പല്‍ നിയമത്തില്‍ ഭേദഗതി വരുത്താനുളള ഓര്‍ഡിനന്‍സ് ആണ് ഇത്. ഭേദഗതിയിലൂടെ വോട്ടിംഗ് സമയത്തിലും മാറ്റം വരുത്തും. നിലവിലുള്ള സമയത്തില്‍ നിന്ന് ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. മറ്റ് സാങ്കേതിക കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം എടുക്കാം. തെരഞ്ഞെടുപ്പിന് തലേ ദിവസം കോവിഡ് സ്ഥിരീകരിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാം.

തപാല്‍ പ്രോക്‌സി വോട്ടുകളുടെ സാധ്യത പരിശോധക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രോക്‌സി വോട്ട് ക്രമക്കേടുകള്‍ക്ക് വഴിവെക്കുമെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. തപാല്‍ വോട്ടിനെ യുഡിഎഫും എതിര്‍ക്കും.