രഹ്ന ഫാത്തിമയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

രഹ്ന ഫാത്തിമയ്ക്ക് മുന്കൂര് ജാമ്യം നല്കരുതെന്ന് സര്ക്കാര്.
 | 
രഹ്ന ഫാത്തിമയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

കൊച്ചി: രഹ്ന ഫാത്തിമയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടിയെക്കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുതെന്നും ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

തന്റെ കുട്ടിയെവെച്ച് എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല. സ്വന്തം ശരീരത്തില്‍ കുട്ടിയെകൊണ്ട് ചിത്രം വരപ്പിച്ചത് അമ്പത്തിയൊന്നായിരം പേര്‍ കണ്ടു. ഇത് പോക്‌സോയുടെ പരിധിയില്‍ വരുമെന്നും രഹ്ന ഫാത്തിമയുടെ മുന്‍കാല ചെയ്തികളും പരിഗണിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു.

കുട്ടികളെക്കൊണ്ട് സ്വന്തം നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ തിരുവല്ല പോലീസും എറണാകുളം സൈബര്‍ഡോമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗത്ത് പോലീസും കേസെടുത്തിരുന്നു. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം അനുസരിച്ചും കേസെടുത്തിരുന്നു. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസുകള്‍.

അതേസമയം തനിക്കെതിരായ കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കാട്ടിയാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. രാതിക്കു പിന്നില്‍ മത, രാഷ്ട്രീയ വൈരാഗ്യമാണെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ലിംഗ വിവേചനത്തിനെതിരായ പോരാട്ടം കൂടിയാണ് തന്റെ പ്രവൃത്തി. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ