നടി ആക്രമണക്കേസ് സിബിഐക്ക് വിടേണ്ടതില്ല; നിലപാട് അറിയിച്ച് സര്‍ക്കാര്‍

നടി ആക്രമണക്കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് സര്ക്കാര്. കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്പ്പിച്ച ഹര്ജിയിലാണ് ഹൈക്കോടതിയില് സര്ക്കാര് നിലപാട് അറിയിച്ചത്. കേസിന്റെ വിചാരണ തടസപ്പെടുത്താനാണ് ഇപ്പോള് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന് കോടതിയില് പറഞ്ഞു.
 | 

നടി ആക്രമണക്കേസ് സിബിഐക്ക് വിടേണ്ടതില്ല; നിലപാട് അറിയിച്ച് സര്‍ക്കാര്‍

കൊച്ചി: നടി ആക്രമണക്കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസിന്റെ വിചാരണ തടസപ്പെടുത്താനാണ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അനുകൂല സമീപനമുണ്ടാകാതെ വന്നതോടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്നതില്‍ കൃത്യമായ നിലപാട് അറിയിക്കണമെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നുമാണ് ദിലീപ് ആരോപിക്കുന്നത്. അതിനാല്‍ നീതിയുക്തമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ദിലീപ് എട്ടാം പ്രതിയായ നടി ആക്രമണക്കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നു വരികയാണ്.