രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ ഐടി പ്രാവീണ്യമുള്ളവരെ തേടുന്നു

മഴക്കെടുതിയില് അടിയന്തര രക്ഷാപ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് ഐടി മേഖലയില് പ്രാവീണ്യമുള്ളവരെ സര്ക്കാര് ക്ഷണിക്കുന്നു. 30 മുതല് 40 വരെ സന്നദ്ധ പ്രവര്ത്തകരെ അത്യാവശ്യമായി ആവശ്യമുണ്ടെന്ന് പ്രശാന്ത് നായര് ഫെയിസ്ബുക്ക് പോസ്റ്റില് പറയുന്നു. ഓരോ ജില്ലയിലും രണ്ടോ മൂന്നോ ആളുകളെ ആവശ്യമുണ്ടെന്നാണ് പോസ്റ്റ്
 | 

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ ഐടി പ്രാവീണ്യമുള്ളവരെ തേടുന്നു

മഴക്കെടുതിയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐടി മേഖലയില്‍ പ്രാവീണ്യമുള്ളവരെ സര്‍ക്കാര്‍ ക്ഷണിക്കുന്നു. 30 മുതല്‍ 40 വരെ സന്നദ്ധ പ്രവര്‍ത്തകരെ അത്യാവശ്യമായി ആവശ്യമുണ്ടെന്ന് പ്രശാന്ത് നായര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഓരോ ജില്ലയിലും രണ്ടോ മൂന്നോ ആളുകളെ ആവശ്യമുണ്ടെന്നാണ് പോസ്റ്റ്

ഓരോ പ്രദേശത്തു നിന്നും വരുന്ന അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുള്ള കാളുകളും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സഹായ അഭ്യര്‍ത്ഥനകളും കിട്ടുന്നതനുസരിച്ചു അപ്പപ്പോള്‍ തന്നെ ദുരന്ത നിവാരണ സേനക്കും മറ്റു രക്ഷാപ്രവര്‍ത്തകര്‍ക്കും കൈമാറുന്നുണ്ടെങ്കിലും അവസാന ആളെയും രക്ഷപ്പെടുത്തി, സുരക്ഷിത സ്ഥാനത്തു എത്തിക്കുന്നത് വരെ ശ്രദ്ധ ആവശ്യമുണ്ട്. അതിനായി ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങള്‍ കാര്യപ്രാപ്തിയോടെ ഏകോപിപ്പിക്കാന്‍ വോളണ്ടിയര്‍മാരെ വേണമെന്നാണ് പോസ്റ്റില്‍ പറയുന്നത്. മിക്ക സെന്ററുകളും കളക്ടറേറ്റുകളിലാണ് പ്രവര്‍ത്തിക്കുന്നത്.

താല്പര്യമുള്ളവര്‍ ഏത് ജില്ലയിലെ സെന്ററിലാണ് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നുള്ളത്, പേര് മൊബൈല്‍ നമ്പര്‍ സഹിതം ഉടനെത്തന്നെ പോസ്റ്റിനു കീഴെ കമന്റ് ചെയ്യുണമെന്നും ഉടനെ പ്രവര്‍ത്തിക്കാന്‍ തയ്യാറായവരെയാണ് ആവശ്യമെന്നും പോസ്റ്റില്‍ പ്രശാന്ത് നായര്‍ പറയുന്നു.

പോസ്റ്റ് കാണാം

അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയിലെയും Control Centre ൽ coordinate ചെയ്യാൻ IT മേഖലയിൽ പ്രാവീണ്യമുള്ള 30…

Posted by Prasanth Nair on Thursday, August 16, 2018