പുതിയ ബാറുകളും കള്ളുഷാപ്പുകളും അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

സംസ്ഥാനത്ത് പുതിയ ബാറുകളും കള്ളുഷാപ്പുകളും അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. മദ്യനയത്തില് വിവാദങ്ങള് ഉയര്ന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തത്തിയത്. ആരോപണമുയര്ത്തിയ സഭാ നേതൃത്വവുമായി ചര്ച്ചക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
 | 

പുതിയ ബാറുകളും കള്ളുഷാപ്പുകളും അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

സംസ്ഥാനത്ത് പുതിയ ബാറുകളും കള്ളുഷാപ്പുകളും അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മദ്യനയത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തത്തിയത്. ആരോപണമുയര്‍ത്തിയ സഭാ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ലൈസന്‍സ് അനുവദിക്കണമെന്നത് സര്‍ക്കാര്‍ നയമാണെന്നും മന്ത്രി പറഞ്ഞു. ആശങ്കയുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ പുതിയ മദ്യഷാപ്പുകള്‍ തുടങ്ങുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. മദ്യ ഷാപ്പുകളുടെ എണ്ണം കൂടിയെന്ന് പറയുന്നത് തെറ്റാണ്. മുന്‍പ് പൂട്ടിയ മദ്യശാലകള്‍ മാത്രമാണ് തുറക്കുന്നത്.

പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പുതിയ ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് അപേക്ഷിച്ചാല്‍ അനുവദിക്കും. സര്‍ക്കാര്‍ നിലപാടെടുക്കുന്നത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നും ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.