പോലീസ് ആക്ട് ഭേദഗതി റദ്ദാക്കും; ആവശ്യവുമായി ഗവര്‍ണറെ സമിപിക്കാന്‍ തീരുമാനം

തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി റദ്ദാക്കാന് സര്ക്കാര് തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി സര്ക്കാര് ഗവര്ണറെ സമീപിക്കും. ഇന്നോ നാളെയോ ഗവര്ണര്ക്ക് ഫയല് അയക്കാനാണ് നീക്കം. ഓര്ഡിനന്സ് പിന്വലിക്കണമെങ്കില് മൂന്ന് മാര്ഗ്ഗങ്ങളാണ് നിലവിലുള്ളത്. നിയമസഭ ചേരുന്ന ദിവസം മുതല് 42 ദിവസമേ ഓര്ഡിനന്സുകള്ക്ക് കാലാവധിയുള്ളു. ഈ സമയത്തിനുള്ളില് ബില് പാസാക്കി നിയമമാക്കിയില്ലെങ്കില് ഓര്ഡിനന്സ് റദ്ദാകും. മറ്റൊന്ന് ഓര്ഡിനന്സ് പിന്വലിക്കുന്നു എന്ന് നിയമസഭയില് പ്രമേയം കൊണ്ടുവന്ന് പാസാക്കുകയാണ്. നിയമസഭാ സമ്മേളനം ഇനി ജനുവരിയിലോ ഫെബ്രുവരിയിലോ മാത്രമേ
 | 
പോലീസ് ആക്ട് ഭേദഗതി റദ്ദാക്കും; ആവശ്യവുമായി ഗവര്‍ണറെ സമിപിക്കാന്‍ തീരുമാനം

തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി സര്‍ക്കാര്‍ ഗവര്‍ണറെ സമീപിക്കും. ഇന്നോ നാളെയോ ഗവര്‍ണര്‍ക്ക് ഫയല്‍ അയക്കാനാണ് നീക്കം.

ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെങ്കില്‍ മൂന്ന് മാര്‍ഗ്ഗങ്ങളാണ് നിലവിലുള്ളത്. നിയമസഭ ചേരുന്ന ദിവസം മുതല്‍ 42 ദിവസമേ ഓര്‍ഡിനന്‍സുകള്‍ക്ക് കാലാവധിയുള്ളു. ഈ സമയത്തിനുള്ളില്‍ ബില്‍ പാസാക്കി നിയമമാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകും. മറ്റൊന്ന് ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നു എന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് പാസാക്കുകയാണ്.

നിയമസഭാ സമ്മേളനം ഇനി ജനുവരിയിലോ ഫെബ്രുവരിയിലോ മാത്രമേ ചേരാന്‍ സാധ്യതയുള്ളു. അതുകൊണ്ടുതന്നെ ഈ മാര്‍ഗ്ഗങ്ങളിലൂടെ ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ കഴിയില്ല. പിന്നീടുള്ള മാര്‍ഗ്ഗമാണ് ഗവര്‍ണറില്‍ നിന്നും ഓര്‍ഡിനന്‍സ് റദ്ദാക്കാനുള്ള ഉത്തരവ് ഒപ്പിട്ടു വാങ്ങുക എന്നത്. ഇതിനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ആയിരിക്കുന്നത്.