സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളും സര്‍ക്കാരുമായി ഇന്ന് ചര്‍ച്ച

സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാര്ത്ഥികളുമായി സര്ക്കാര് ഇന്ന് ചര്ച്ച നടത്തും.
 | 
സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളും സര്‍ക്കാരുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഇന്ന് നാലരയ്ക്കാണ് ചര്‍ച്ച. ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ്, എഡിജിപി മനോജ് ഏബ്രഹാം തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. അതേസമയം മന്ത്രിമാര്‍ ആരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ചര്‍ച്ചയ്ക്കുള്ള ക്ഷണം സമരം ചെയ്യുന്ന പിഎസ് സി റാങ്ക് ജേതാക്കളെ അറിയിച്ചത്. മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സമരം ചെയ്യുന്നവര്‍ അറിയിച്ചു.

ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് റാങ്ക് ഹോള്‍ഡര്‍മാരുടെ പ്രതിനിധിയായി ലയ രാജേഷ് മറ്റു റാങ്ക് ഹോള്‍ഡര്‍മാരുടെ പ്രതിനിധികളായി വിനേഷ്, ജിഷ്ണു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.