മാലിന്യ സംസ്‌കരണ പ്ലാന്റ് അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ നാവിക അക്കാഡമിക്ക് അധികാരമില്ലെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍

രാമന്തളിയിലെ ജലസ്രോതസുകള് മലിനമാകുന്ന പ്രശ്നത്തിന് താല്ക്കാലികാശ്വാസമായി ഗ്രീന് ട്രൈബ്യൂണല് ഉത്തരവ്. അനുമതിയില്ലാതെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്ത്തിപ്പിക്കാന് ഏഴിമല നാവിക അക്കാഡമിക്ക് അധികാരമില്ലെന്ന് ഗ്രീന് ട്രൈബ്യൂണല് വ്യക്തമാക്കി.
 | 

മാലിന്യ സംസ്‌കരണ പ്ലാന്റ് അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ നാവിക അക്കാഡമിക്ക് അധികാരമില്ലെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍

ചെന്നൈ: രാമന്തളിയിലെ ജലസ്രോതസുകള്‍ മലിനമാകുന്ന പ്രശ്‌നത്തിന് താല്‍ക്കാലികാശ്വാസമായി ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഏഴിമല നാവിക അക്കാഡമിക്ക് അധികാരമില്ലെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ വ്യക്തമാക്കി.

പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയിട്ടും മലിനീകരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആരാഞ്ഞു. 2013ലും 2017ലും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ലെന്ന് ബോര്‍ഡ് നോട്ടീസ് നല്‍കിയിരുന്നു.

ഇക്കാര്യത്തില്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കിണറുകളും കുളങ്ങളുമടക്കം മലിനമാകുന്നതിനാല്‍ രാമന്തളിയിലെ ജനങ്ങള്‍ 59 ദിവസമായി സമരത്തിലാണ്. കേസില്‍ മെയ് 12 ന് ഗ്രീന്‍ ട്രൈബ്യൂണല്‍ തുടര്‍വാദം കേള്‍ക്കും. രാമന്തളിയിലെ ജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പ്രദേശത്തെ മുന്നൂറിലേറെ കിണറുകളും എട്ട് കുളങ്ങളും അക്കാഡമിയിലെ മലിനജലം മൂലം ഉപയോഗശൂന്യമായതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. കിണറുകളില്‍ കക്കൂസ് മാലിന്യമുള്‍പ്പെട എത്തിയതോടെയാണ് ജനങ്ങള്‍ സമരവുമായി രംഗത്തെത്തിയത്.