മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹരിത ട്രൈബ്യൂണല്‍

മൂന്നാറില് വ്യാപകമായി നടക്കുന്ന അനധികൃത കയ്യേറ്റങ്ങള്ക്കെതിരെ കേന്ദ്ര ഹരിത ട്രൈബ്യൂണല് സ്വമേധയാ കേസെടുത്തു. മൂന്നാറില് റവന്യൂ വകുപ്പ് ആരംഭിച്ച കയ്യേറ്റം ഒഴിപ്പിക്കല് നടപടികളില് ഇടത് സര്ക്കാരിനുള്ളില് തന്നെ തര്ക്കം മുറുകുന്നതിനിടയാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി. വിഷയത്തില് ഇടുക്കി ജില്ലാ കളക്ടര്ക്കും വനംവകുപ്പിനും ഹരിത ട്രൈബ്യൂണല് ചെന്നൈ ബെഞ്ച് നോട്ടീസ് അയച്ചു. അടുത്ത മാസം മൂന്നിനാണ് കേസ് പരിഗണിക്കുന്നത്.
 | 

മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹരിത ട്രൈബ്യൂണല്‍

ചെന്നൈ: മൂന്നാറില്‍ വ്യാപകമായി നടക്കുന്ന അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. മൂന്നാറില്‍ റവന്യൂ വകുപ്പ് ആരംഭിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ ഇടത് സര്‍ക്കാരിനുള്ളില്‍ തന്നെ തര്‍ക്കം മുറുകുന്നതിനിടയാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി. വിഷയത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്കും വനംവകുപ്പിനും ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ച് നോട്ടീസ് അയച്ചു. അടുത്ത മാസം മൂന്നിനാണ് കേസ് പരിഗണിക്കുന്നത്.

അനധികൃതമായി നടക്കുന്ന കയ്യേറ്റങ്ങളും ക്വാറികളും മൂന്നാറിന്റെ പരിസ്ഥിതിയെ തന്നെ ഇല്ലാതാക്കുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. നിയമങ്ങള്‍ അട്ടിമറിച്ച് വന്‍കിട മാഫിയകള്‍ നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളും മൂന്നാറിന്റെ പ്രകൃതിയേയും ജൈവികതയേയും നശിപ്പിക്കുന്നു. ഇത്തരത്തില്‍ മൂന്നാറില്‍ ഉയരുന്ന ആശങ്കകള്‍ അടിസ്ഥാനമാക്കിയാണ് സ്വമേധയാ കേസെടുക്കാനുള്ള ഹരിത ട്രൈബ്യൂണല്‍ തീരുമാനിച്ചത്. ജസ്റ്റിസ് ഡോ. പി ജ്യോതിമണിയുടെ ബെഞ്ചാണ് മൂന്നാം തീയ്യതി കേസ് പരിഗണിക്കുക.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഈ മാസം കേന്ദ്രമന്ത്രി സി.ആര്‍ ചൗധരി മൂന്നാറില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മൂന്നാറിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം പോലും നടത്താനാവാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്നും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.