ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ മുഖചിത്രം അശ്ലീലമല്ലെന്ന് കോടതി

മുഖചിത്രമായി നല്കിയ മുലയൂട്ടല് ചിത്രം അശ്ലീലമല്ലെന്ന് കോടതി. ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രത്തിനെതിരെ നല്കിയ ഹര്ജിയിലാണ് ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. സ്ത്രീകളുടെ മാന്യതയെ ഭഞ്ജിക്കുന്ന ഒന്നും ചിത്രത്തില് കാണാന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
 | 

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ മുഖചിത്രം അശ്ലീലമല്ലെന്ന് കോടതി

കൊച്ചി: മുഖചിത്രമായി നല്‍കിയ മുലയൂട്ടല്‍ ചിത്രം അശ്ലീലമല്ലെന്ന് കോടതി. ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. സ്ത്രീകളുടെ മാന്യതയെ ഭഞ്ജിക്കുന്ന ഒന്നും ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നും സദാചാര ബോധത്തെ ഭഞ്ജിക്കുക എന്നത് ആപേക്ഷികമാണെന്നും കോടതി പറഞ്ഞു. സൗന്ദര്യം കുടികൊള്ളുന്നത് നോക്കുന്നയാളുടെ കണ്ണുകളിലാണ്. അശ്ലീലവും അതുപോലെ തന്നെയാണെന്നും ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിയില്‍ ആരോപിക്കുന്ന വിധത്തിലുള്ള അശ്ലീലം ചിത്രത്തില്‍ കാണാന്‍ കഴിയുന്നില്ല. പുരുഷന്‍മാര്‍ക്ക് ആക്ഷേപകരമായ ഒന്നും ഫോട്ടോ ക്യാപ്ഷനില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

പോക്‌സോ, ബാലനീതി വകുപ്പുകളുടെ ലംഘനമാണ് ഈ ചിത്രമെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയാണ് മുഖചിത്രമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സദാചാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും എതിരെയാണ് ചിത്രമെന്ന ആരോപണവും കോടതി തള്ളി.