പമ്പയിലേക്ക് പോകുന്ന സ്ത്രീകളെ നിലയ്ക്കലില്‍ തടയുന്നു; വാഹനങ്ങളില്‍ അതിക്രമിച്ചു കടന്ന് പരിശോധന

നിലയ്ക്കലില് ഒരു സംഘം സ്ത്രീകളെ തടയുന്നു. പമ്പയിലേക്കു പോകുന്ന വാഹനങ്ങള് തടഞ്ഞു നിര്ത്തി അതിക്രമിച്ചു കയറി ഇവര് പരിശോധന നടത്തുകയാണെന്നാണ് റിപ്പോര്ട്ട്. കെഎസ്ആര്ടിസി ബസുകളും ഇവര് തടഞ്ഞുനിര്ത്തി. റിപ്പോര്ട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവര്ത്തകരെയും സംഘം തടഞ്ഞു.
 | 

പമ്പയിലേക്ക് പോകുന്ന സ്ത്രീകളെ നിലയ്ക്കലില്‍ തടയുന്നു; വാഹനങ്ങളില്‍ അതിക്രമിച്ചു കടന്ന് പരിശോധന

പത്തനംതിട്ട: നിലയ്ക്കലില്‍ ഒരു സംഘം സ്ത്രീകളെ തടയുന്നു. പമ്പയിലേക്കു പോകുന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി അതിക്രമിച്ചു കയറി ഇവര്‍ പരിശോധന നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസുകളും ഇവര്‍ തടഞ്ഞുനിര്‍ത്തി. റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെയും സംഘം തടഞ്ഞു.

ടിവി9 ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തക ദേവിയെയാണ് തടഞ്ഞത്. പമ്പയിലേക്കു പോകുകയായിരുന്ന ജേര്‍ണലിസം വിദ്യാര്‍ത്ഥികളെയും സംഘം തടഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് അനധികൃതമായി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നത്. എന്നാല്‍ പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടില്ല. നേരത്തെ മറ്റൊരു മാധ്യമപ്രവര്‍ത്തകയും പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് തിരികെ പോയിരുന്നു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കിലും മതിയായ പോലീസ് സന്നാഹമില്ലാതെ ഇത് നടപ്പാക്കാന്‍ കഴിയില്ല. സന്നിധാനത്ത് വനിതാ പൊലീസിനെ ഇപ്പോള്‍ വിന്യസിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെപ്പോലെ പമ്പയിലും നിലയ്ക്കലിലും മാത്രമേ പൊലീസ് വിന്യാസം ഉണ്ടാവുകയുള്ളു.