ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക വൈകും; കടുത്ത അതൃപ്തി രേഖപ്പെടുത്തി ആര്‍.എസ്.എസ്

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ദിവസങ്ങള് കഴിഞ്ഞിട്ടും ബി.ജെ.പി സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കാനായില്ല. തൃശൂര് പത്തനംതിട്ട സീറ്റിനെ ചൊല്ലിയുണ്ടായ തര്ക്കമാണ് സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കാന് ഇത്രയധികം വൈകിയത്. വിഷയത്തില് കടുത്ത അതൃപ്തി രേഖപ്പെടുത്തി ആര്.എസ്.എസ് രംഗത്ത് വന്നിട്ടുണ്ട്. മുരളീധരപക്ഷവും കെ. സുരേന്ദ്രനും ഉള്പ്പെടെയുള്ളവര് പത്തനംതിട്ട സീറ്റിനായി പിടിവലി നടത്തുകയാണ്. നേരത്തെ അല്ഫോണ്സ് കണ്ണന്താനവും പത്തനംതിട്ടയില് മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു
 | 
ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക വൈകും; കടുത്ത അതൃപ്തി രേഖപ്പെടുത്തി ആര്‍.എസ്.എസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനായില്ല. തൃശൂര്‍ പത്തനംതിട്ട സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ ഇത്രയധികം വൈകിയത്. വിഷയത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ആര്‍.എസ്.എസ് രംഗത്ത് വന്നിട്ടുണ്ട്. മുരളീധരപക്ഷവും കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ട സീറ്റിനായി പിടിവലി നടത്തുകയാണ്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

കോട്ടയം സീറ്റ് നല്‍കി പ്രശ്‌ന പരിഹാരത്തിന് പാര്‍ട്ടി ശ്രമിക്കുന്നുണ്ടെങ്കിലും സമവായത്തിന് കണ്ണന്താനം തയ്യാറായിട്ടില്ല. ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കണ്ണന്താനം, ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍. പത്തനംതിട്ടയില്‍ കണ്ണന്താനത്തിനെയാണ് ദേശീയ നേതൃത്വത്തിനും താല്‍പ്പര്യം. എന്നാല്‍ തിരുവനന്തപുരം സീറ്റിലേക്ക് കുമ്മനം രാജശേഖരന്‍ എത്തിയതോടെ പിന്തള്ളപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ നിര്‍ത്തണമെന്നാണ് ചില നേതാക്കളുടെ ആവശ്യം.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാല്‍ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രന്‍ സമ്മര്‍ദം തുടരുകയാണ്. നിലവില്‍ തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് തീരുമാനം വന്നതോടെ പത്തനംതിട്ട സീറ്റ് കൈവിടാതിരിക്കാനുള്ള അവസാന ശ്രമങ്ങള്‍ നടത്തുകയാണ് കെ. സുരേന്ദ്രന്‍. എം.ടി രമേശിനെയാണ് ആദ്യഘട്ടത്തില്‍ സംസ്ഥാന നേതൃത്വം പത്തംതിട്ടയിലേക്ക് പരിഗണിച്ചിരുന്നത്.

എന്നാല്‍ കുമ്മനം രാജശേഖരന്‍ തിരികെയെത്തിയതോടെ കാര്യങ്ങള്‍ പ്രതിസന്ധിയിലായി. കൂടാതെ ബി.ഡി.ജെ.എസ് തൃശൂര്‍ സീറ്റ് വിട്ടുനല്‍കില്ലെന്ന തീരുമാനത്തിലുറച്ച് നിന്നതോടെ കൂടുതല്‍ പ്രതിസന്ധിയുണ്ടാവുകയും ചെയ്തു. പത്തനംതിട്ട അല്ലെങ്കില്‍ തൃശൂര്‍ സീറ്റ് നല്‍കണണമെന്നായിരുന്നു സുരേന്ദ്രന്‍ ദേശീയ നേതൃത്തോട് ആവശ്യപ്പെട്ടത്. സുരേന്ദ്രനെ പിന്തുണച്ച് ആര്‍.എസ്.എസും രംഗത്തുവന്നിട്ടുണ്ട്.