തെരഞ്ഞെടുപ്പു തോല്‍വി; ബിജെപിയില്‍ ഗ്രൂപ്പുപോര് രൂക്ഷം; പിള്ളയ്‌ക്കെതിരെ മുരളീധര പക്ഷം

ലോക്സഭാ തെരഞ്ഞെടുപ്പില് നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന ഘടകത്തില് ഗ്രൂപ്പുപോര് രൂക്ഷമാകുന്നു.
 | 
തെരഞ്ഞെടുപ്പു തോല്‍വി; ബിജെപിയില്‍ ഗ്രൂപ്പുപോര് രൂക്ഷം; പിള്ളയ്‌ക്കെതിരെ മുരളീധര പക്ഷം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പുപോര് രൂക്ഷമാകുന്നു. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ മുരളീധര പക്ഷം രംഗത്തെത്തി. അതേ സമയം തോല്‍വിക്ക് കാരണം പാര്‍ട്ടി തീരുമാനം മറികടന്നുള്ള ആര്‍എസ്എസ് ഇടപെടലാണെന്ന് ആരോപിച്ച് പിള്ളയും രംഗത്തെത്തിയിട്ടുണ്ട്.

ശബരിമല വിഷയത്തിലെ സുവര്‍ണ്ണാവസരം മുതലാക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ശ്രീധരന്‍ പിള്ളയ്ക്കാണെന്ന് മുരളീധരന്‍ ഗ്രൂപ്പ് ആരോപിക്കുന്നു. സംസ്ഥാന അധ്യക്ഷന്റെ നിലപാടു മാറ്റങ്ങള്‍ക്കെതിരെയാണ് മുരളീധരപക്ഷം പരാതിപ്പെടുന്നത്. അതേ സമയം തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെയും പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെയും മത്സരിപ്പിക്കാനുള്ള ആര്‍എസ്എസ് തീരുമാനം പരാജയത്തിന് കാരണമായെന്ന് പിള്ളയും ആരോപിക്കുന്നു.

തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താന്‍ മത്സരിച്ചിരുന്നെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമായിരുന്നെന്നാണ് പിള്ളയുടെ വാദം. അടുത്തയാഴ്ചയാണ് നേതൃയോഗങ്ങള്‍ നടക്കാനിരിക്കുന്നത്. സീറ്റുകളൊന്നും നേടാനാകാത്തതില്‍ സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വരും.