ഗള്‍ഫാര്‍ മുഹമ്മദാലി ഒമാനില്‍ ജയില്‍മോചിതനായി

ഒമാനില് തടവുശിക്ഷ അനുഭവിക്കുകയായിരുന്ന പ്രവാസി വ്യവസായി ഗള്ഫാര് മുഹമ്മദാലി ജയില്മോചിതനായി. റംസാന് മാസാരംഭത്തില് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായാണ് മോചനം. എണ്ണ വിതരണക്കരാര് നേടാനായി സര്ക്കാര് ഉദ്യോഗസ്ഥന് കൈക്കൂലി നല്കിയ കേസിലാണ് മുഹമ്മദാലി ശിക്ഷിക്കപ്പെട്ടത്.
 | 

ഗള്‍ഫാര്‍ മുഹമ്മദാലി ഒമാനില്‍ ജയില്‍മോചിതനായി

മസ്‌കറ്റ്: ഒമാനില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍മോചിതനായി. റംസാന്‍ മാസാരംഭത്തില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായാണ് മോചനം. എണ്ണ വിതരണക്കരാര്‍ നേടാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയ കേസിലാണ് മുഹമ്മദാലി ശിക്ഷിക്കപ്പെട്ടത്.

2014 മാര്‍ച്ചില്‍ പതിനഞ്ചു വര്‍ഷം തടവും 27 കോടി രൂപ പിഴയുമാണ് മസ്‌കറ്റ് ക്രിമിനല്‍ കോടതി ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം ഡവലപ്‌മെന്റ് ഓഫ് ഒമാനിലെ ഉദ്യോഗസ്ഥനാണ് കൈക്കൂലി നല്‍കിയത്. ആദ്യം മൂന്നു വര്‍ഷമാണ് ശിക്ഷ നല്‍കിയതെങ്കിലും അപ്പീല്‍ പരിഗണിച്ച മേല്‍ക്കോടതിയാണ് ഇത് പതിനഞ്ചു വര്‍ഷമായി ഉയര്‍ത്തിയത്.