നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് തോക്കുകള്‍ പിടിച്ചു

നെടുമ്പാശേരി വിമാനത്താവളത്തില് നിന്ന് തോക്കുകള് പിടിച്ചു.
 | 
നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് തോക്കുകള്‍ പിടിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് തോക്കുകള്‍ പിടിച്ചു. പാലക്കാട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് തോക്കുകള്‍ പിടികൂടിയത്. ഇയാളില്‍ നിന്ന് ആറ് തോക്കുകള്‍ കണ്ടെത്തിയെന്ന് കസ്റ്റംസ് അറിയിച്ചു. ഇവ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

തോക്കുകള്‍ പല ഭാഗങ്ങളാക്കി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇത്തരം വസ്തുക്കള്‍ കൊണ്ടുപോകുന്നതായി യാത്രാ രേഖകളില്‍ സൂചിപ്പിച്ചിട്ടുമുണ്ടായിരുന്നില്ല. ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാളെ ചോദ്യം ചെയ്യുകയാണ്.

ഇവ എയര്‍ഗണ്‍ ആണെന്നും സ്വകാര്യ ക്ലബ്ബിലേക്ക് കൊണ്ടുവന്നതാണെന്നും ഇയാള്‍ പറഞ്ഞുവെന്നാണ് വിവരം. പാലക്കാട്ടേയ്ക്ക് കൊണ്ടുവന്നതാണ് ഇവയെന്നും യാത്രക്കാരന്‍ പറഞ്ഞു.