സൈബര്‍ ആക്രമണങ്ങളില്‍ ഇനി വാറന്റില്ലാതെ അറസ്റ്റ്; പോലീസ് ആക്ട് ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

സൈബര് അതിക്രമങ്ങള് തടയാന് പോലീസ് ആക്ടില് നടപ്പാക്കിയ ഭേദഗതിയില് ഗവര്ണര് ഒപ്പുവെച്ചു.
 | 
സൈബര്‍ ആക്രമണങ്ങളില്‍ ഇനി വാറന്റില്ലാതെ അറസ്റ്റ്; പോലീസ് ആക്ട് ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങള്‍ തടയാന്‍ പോലീസ് ആക്ടില്‍ നടപ്പാക്കിയ ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. പോലീസ് ആക്ടില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ക്കുന്ന ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചത്. ഈ ഭേദഗതി അനുസരിച്ച് ഇനി സൈബര്‍ അധിക്ഷേപങ്ങളില്‍ വാറന്റില്ലാതെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളെടുക്കാന്‍ പോലീസിന് കഴിയും.

വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുകയോ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്നത് 5 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാക്കുന്ന വകുപ്പാണ് ഇത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കണ്ടെത്തിയതിനാല്‍ ഐടി ആക്ടിലെ 66എ വകുപ്പും കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും നേരത്തേ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ഇതിന് പകരം മറ്റു നിയമങ്ങള്‍ ഇല്ലാത്തതിനാല്‍ സൈബര്‍ അധിക്ഷേപങ്ങളില്‍ കേസെടുക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയെന്നാണ് സര്‍ക്കാര്‍ ഇതിന് നല്‍കിയ വിശദീകരണം.