സൗജന്യ ‘വൈ.ഫൈ’ കണ്ട് ചാടി വീഴുന്നവര്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി പോലീസ്

സൗജന്യ വൈ ഫൈ സേവനങ്ങള് ഉപയോഗിക്കുന്നവര്ക്ക് ജാഗ്രതാ നിര്ദേശവുമായി കേരള സൈബര് സൈല്. സൗജന്യ വൈ.ഫൈ സേവനം നല്കുന്നവര്ക്ക് ഉപഭോക്താവിന്റെ കമ്പ്യൂട്ടറിലെയോ ഫോണിലെയോ വിവരങ്ങള് ചോര്ത്താന് കാരണമായേക്കുമെന്ന് പോലീസ് ഫെയിസ്ബുക്ക് പേജില് കുറിച്ച നിര്ദേശത്തില് വ്യക്തമാക്കുന്നു.
 | 
സൗജന്യ ‘വൈ.ഫൈ’ കണ്ട് ചാടി വീഴുന്നവര്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: സൗജന്യ വൈ ഫൈ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേരള സൈബര്‍ സൈല്‍. സൗജന്യ വൈ.ഫൈ സേവനം നല്‍കുന്നവര്‍ക്ക് ഉപഭോക്താവിന്റെ കമ്പ്യൂട്ടറിലെയോ ഫോണിലെയോ വിവരങ്ങള്‍ ചോര്‍ത്താന്‍ കാരണമായേക്കുമെന്ന് പോലീസ് ഫെയിസ്ബുക്ക് പേജില്‍ കുറിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

വൈ.ഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതി കൂടാതെ കടന്നു കയറാനാകും. ഇത് ഡാറ്റ ചോരുന്നതിനും പിന്നീട് കാരണമായേക്കുമെന്ന് സൈബര്‍ സെല്‍ വിദഗ്ദ്ധര്‍ പറയുന്നു. ട്രോള്‍ രൂപത്തിലാണ് പോലീസിന്റെ ജാഗ്രതാ നിര്‍ദേശം. ഫ്രീ വൈ ഫൈയില്‍ വീഴുന്നവര്‍ അതൊരു ചൂണ്ടയാണെന്ന കാര്യം മറക്കരുതെന്ന് സൂചിപ്പിക്കുന്നതാണ് ട്രോള്‍.

ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.

https://www.facebook.com/keralapolice/photos/a.135262556569242/1976455099116636/?type=3&theater