നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല; ഹാദിയ കേസന്വേഷണം എന്‍.ഐ.എ അവസാനിപ്പിച്ചു

ഹാദിയ കേസന്വേഷണം അവസാനിപ്പിക്കാന് ദേശീയ അന്വേഷണ ഏജന്സി തീരുമാനിച്ചു. കേസില് തീവ്രവാദപരമോ മറ്റേതെങ്കിലും തരത്തിലോ ഉള്ള കണ്ടെത്തലുകള് നടത്താന് കഴിയാതിരുന്നതോടെയാണ് തീരുമാനം. കേസന്വേഷണം പൂര്ണമായും അവസാനിപ്പിച്ചതായും കോടതിയില് ഇനി കേസ് സംബന്ധിച്ച റിപ്പോര്ട്ടുകളൊന്നും സമര്പ്പിക്കുന്നില്ലെന്നും എന്.ഐ.എ വ്യക്തമാക്കി. നേരത്തെ നിര്ബന്ധിത മതപരിവര്ത്തനം നടന്നുവെന്ന് സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു എന്.ഐ.എ അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
 | 

നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല; ഹാദിയ കേസന്വേഷണം എന്‍.ഐ.എ അവസാനിപ്പിച്ചു

കോഴിക്കോട്: ഹാദിയ കേസന്വേഷണം അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചു. കേസില്‍ തീവ്രവാദപരമോ മറ്റേതെങ്കിലും തരത്തിലോ ഉള്ള കണ്ടെത്തലുകള്‍ നടത്താന്‍ കഴിയാതിരുന്നതോടെയാണ് തീരുമാനം. കേസന്വേഷണം പൂര്‍ണമായും അവസാനിപ്പിച്ചതായും കോടതിയില്‍ ഇനി കേസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍.ഐ.എ വ്യക്തമാക്കി. നേരത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്ന് സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു എന്‍.ഐ.എ അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.

ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ ലവ് ജിഹാദിന്റെയോ നിര്‍ബന്ധപൂര്‍വമുള്ള മതപരിവര്‍ത്തനത്തിന്റെ ഇടപെടലോ തീവ്രവാദ ബന്ധത്തിന്റെയോ പ്രശ്‌നമില്ലെന്ന് ബോധ്യപ്പെട്ടതായി എന്‍.ഐ.എ പറഞ്ഞു. പെണ്‍കുട്ടികള്‍ കാണാതായതുള്‍പ്പെടെയുള്ള പതിനൊന്നോളം കേസുകളാണ് എന്‍.ഐ.എ അന്വേഷിച്ചത്. ഇതില്‍ ഒരു കേസില്‍ പോലും മതിയായ തെളിവുകള്‍ കണ്ടെത്താന്‍ എജന്‍സിക്ക് കഴിഞ്ഞില്ല.

കേരളത്തില്‍ അടുത്തിടെയുണ്ടായ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മതം മാറ്റങ്ങളില്‍ ഇത്തരം തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് എന്‍.ഐ.എ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ബന്ധം റദ്ദാക്കപ്പെടുന്നത്. എന്നാല്‍ പിന്നീട് വിധി റദ്ദാക്കുകയായിരുന്നു.