പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലണമെന്നുണ്ടോ? കോടതിയെ വിമര്‍ശിച്ച് ഹാദിയയുടെ പിതാവ്

സുപ്രീം കോടതിയെ രൂക്ഷമായ ഭാഷയില് വിമര്ശിച്ച് ഹാദിയയുടെ പിതാവ് അശോകന്. ഹാദിയയുടെ വിവാഹം എന്ഐഎ അന്വേഷിക്കേണ്ടതില്ലെന്ന കോടതി നിരീക്ഷണത്തോട് യോജിക്കാനാവില്ലെന്ന് അശോകന് പറഞ്ഞു. പ്രായപൂര്ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലണമെന്നുണ്ടോ. തന്റെ മകള്ക്ക് നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന് പറഞ്ഞു.
 | 
പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലണമെന്നുണ്ടോ? കോടതിയെ വിമര്‍ശിച്ച് ഹാദിയയുടെ പിതാവ്

കോട്ടയം: സുപ്രീം കോടതിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന കോടതി നിരീക്ഷണത്തോട് യോജിക്കാനാവില്ലെന്ന് അശോകന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലണമെന്നുണ്ടോ. തന്റെ മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന്‍ പറഞ്ഞു.

ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന് രാവിലെ കോടതി നിരീക്ഷിച്ചിരുന്നു. വിവാഹവും അന്വേഷണവും രണ്ടും രണ്ടാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വന്തം ജീവിതം തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിയമ സാധുത ചോദ്യം ചെയ്യാനാവില്ല. ആരുടെ കൂടെയാണോ ജീവിക്കേണ്ടതെന്ന് ഹാദിയക്ക് തന്നെ തീരുമാനിക്കാം. മാതാപിതാക്കള്‍ക്ക് ഒപ്പം ജീവിക്കണമെന്ന് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്ന് മോചിപ്പിച്ച് സേലത്ത് തുടര്‍പഠനം അനുവദിച്ചതിന് ശേഷമുള്ള വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിന് കോയമ്പത്തൂരിലേക്ക് അയച്ചത്.