അച്ഛന്‍ മര്‍ദ്ദിക്കുന്നുവെന്ന് ഹാദിയ; വീഡിയോ പുറത്തുവിട്ട് രാഹുല്‍ ഈശ്വര്‍

തന്നെ അച്ഛന് മര്ദ്ദിക്കുന്നതായി ഹാദിയ. രാഹുല് ഈശ്വര് പുറത്തുവിട്ട വീഡിയോയിലാണ് ഹാദിയ ഈ വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്. തന്നെ ഇവിടെനിന്ന് പുറത്തിറക്കണം. നാളെയോ മറ്റന്നാളോ താന് കൊല്ലപ്പെട്ടേക്കും.
 | 

അച്ഛന്‍ മര്‍ദ്ദിക്കുന്നുവെന്ന് ഹാദിയ; വീഡിയോ പുറത്തുവിട്ട് രാഹുല്‍ ഈശ്വര്‍

കൊച്ചി: തന്നെ അച്ഛന്‍ മര്‍ദ്ദിക്കുന്നതായി ഹാദിയ. രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട വീഡിയോയിലാണ് ഹാദിയ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്നെ ഇവിടെനിന്ന് പുറത്തിറക്കണം. നാളെയോ മറ്റന്നാളോ താന്‍ കൊല്ലപ്പെട്ടേക്കും.

അച്ഛന് ദേഷ്യം വരുന്നുണ്ടെന്ന് തനിക്കറിയാം. തന്നെ അച്ഛന്‍ തല്ലുകയും ചവിട്ടുകയും ചെയ്യുന്നു. അതെപ്പോഴെങ്കിലും തന്റെ തലയിലോ ശരീരത്തിലോ കൊണ്ട് മരിക്കാനിടയുണ്ടെന്നാണ ഹാദിയ പറയുന്നത്.

കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ ഈ വീഡിയോ പുറത്തു വിട്ടത്. എന്നാല്‍ വീഡിയോയുടെ പൂര്‍ണ്ണരൂപം രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ ദൃശ്യങ്ങള്‍ തന്റെ കയ്യിലുണ്ടെന്നും രാഹുല്‍ അവകാശപ്പെട്ടു.

കോടതി കേസ് വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തില്‍ ഹാദിയയെ മൂന്നാമത് ഒരിടത്ത് എത്തിക്കുന്നതിനായാണ് ഈ വീഡിയോ പുറത്തു വിടുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വീഡിയോ കാണാം