ഹജ്ജിന് ഇനി മുതൽ ഓൺലൈൻ അപേക്ഷ

ഈ വർഷം മുതൽ ഹജ്ജിന് ഓൺലൈൻ വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കൽ നാളെ മുതൽ ആരംഭിക്കാൻ മുംബൈയിൽ ചേർന്ന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി.
 | 

ഹജ്ജിന് ഇനി മുതൽ ഓൺലൈൻ അപേക്ഷ
കൊച്ചി:
ഈ വർഷം മുതൽ ഹജ്ജിന് ഓൺലൈൻ വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കൽ നാളെ മുതൽ ആരംഭിക്കാൻ മുംബൈയിൽ ചേർന്ന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. 70 വയസ്സ് തികഞ്ഞവർക്കും നാലാം വർഷ അപേക്ഷകർക്കും ഓൺലൈൻ മുഖേന അപേക്ഷിക്കാം. ഇ-പേമെന്റ് സംവിധാനവുമുണ്ടാകും. ഓൺലൈനിൽ അപേക്ഷിക്കുന്നവർ കമ്പ്യൂട്ടർ പ്രിന്റ് ഹജ്ജ് ഹൗസിലെത്തിക്കണം. 300 രൂപയാണ് പ്രോസസിംഗ് ചാർജ്ജ്. എസ്.ബി.ഐ, യൂണിയൻ ബാങ്ക് എന്നിവയുടെ പേ-ഇൻ സ്ലിപ് ഉപയോഗിച്ച് പണമടക്കാം.

അപേക്ഷ ഫോറങ്ങൾ www.hajcommitee.com, keralahajcommitee.org എന്നീ സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 20 വരെ സ്വീകരിക്കും.