ഹനാനെതിരെ വ്യാജ പ്രചരണം; നൂറുദ്ദീന്‍ ഷെയ്ക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ജീവിക്കാനായി മീന് വില്പ്പന നടത്തിയ കോളേജ് വിദ്യാര്ത്ഥിനി ഹനാനെതിരെ നവമാധ്യമങ്ങളില് വ്യാജപ്രചരണം നടത്തിയ വയനാട് സ്വദേശി നൂറുദ്ദീന് ഷെയ്ക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാള് ഉടന് പിടിയിലാകുമെന്നാണ് സൂചന. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഹനാന്റെ മത്സ്യ വ്യാപാരം തട്ടിപ്പാണെന്നായിരുന്നു ഇയാള് പ്രചരിപ്പിച്ചത്.
 | 

ഹനാനെതിരെ വ്യാജ പ്രചരണം; നൂറുദ്ദീന്‍ ഷെയ്ക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: ജീവിക്കാനായി മീന്‍ വില്‍പ്പന നടത്തിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിരെ നവമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഹനാന്റെ മത്സ്യ വ്യാപാരം തട്ടിപ്പാണെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചത്.

ഇയാളെക്കൂടാതെ വ്യാജ പ്രചരണം നടത്തിയ മുഴുവന്‍ പേര്‍ക്കെതിരെയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെയും സൈബര്‍ ഡോമിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. വയനാട് സ്വദേശിയായ നൂറുദ്ദീന്‍ ഷെയ്ക്കാണ് ആദ്യമായി ഹനാനെതിരെ വ്യാജ പ്രചാരണവുമായി രംഗത്ത് വന്നിരുന്നത്. സിനിമയുടെ പ്രമോഷനാണ് മത്സ്യ വില്‍പ്പനയെന്ന് ഇയാള്‍ ലൈവ് വീഡിയോയില്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് ഹനാനെതിരെ വലിയ സൈബര്‍ ആക്രണങ്ങളുണ്ടായിരുന്നു.

മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് ഹനാന്‍ സോഷ്യല്‍ മീഡിയയിലെ താരമായി മാറുന്നത്. തുടര്‍ന്നാണ് വ്യാജ പ്രചരണങ്ങളുമായി ചിലര്‍ രംഗത്ത് വന്നത്. മീന്‍ കച്ചവടം നടത്താന്‍ ഹനാന് കൊച്ചി നഗരസഭ കിയോസ്‌ക് നല്‍കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. നഗരസഭ മേഖലയിലെ സൗകര്യമുളള സ്ഥലം ഇതിനായി നല്‍കും. നഗരസഭ നേരിട്ട് ഹനാന് ലൈസന്‍സ് നല്‍കുമെന്നും മേയര്‍ പറഞ്ഞു.