ഹനാനെ നവമാധ്യമങ്ങളില്‍ അധിക്ഷേപിച്ച ഒരാള്‍കൂടി അറസ്റ്റില്‍; കൂടുതല്‍ പേര്‍ പിടിയിലാകും

ഉപജീവന മാര്ഗത്തിനായി മത്സ്യവ്യാപാരം നടത്തിയ കോളേജ് വിദ്യാര്ത്ഥിനി ഹനാനെ നവമാധ്യമങ്ങളില് അധിക്ഷേപിച്ച ഒരാള്കൂടി പിടിയില്. കൊല്ലം സ്വദേശി സിയാദിനെയാണ് പൊലീസ് കസ്റ്റഡിയില് എടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വ്യാജ പ്രചരണം തുടങ്ങിവെച്ച നൂറുദ്ദീന് ഷെയ്ക്ക് എന്ന വയനാട് സ്വദേശിയും പെണ്കുട്ടിയെക്കുറിച്ച് അശ്ലീല പോസ്റ്റിട്ട ഗുരുവായൂര് സ്വദേശി വിശ്വനാഥനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
 | 

ഹനാനെ നവമാധ്യമങ്ങളില്‍ അധിക്ഷേപിച്ച ഒരാള്‍കൂടി അറസ്റ്റില്‍; കൂടുതല്‍ പേര്‍ പിടിയിലാകും

കൊച്ചി: ഉപജീവന മാര്‍ഗത്തിനായി മത്സ്യവ്യാപാരം നടത്തിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ നവമാധ്യമങ്ങളില്‍ അധിക്ഷേപിച്ച ഒരാള്‍കൂടി പിടിയില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വ്യാജ പ്രചരണം തുടങ്ങിവെച്ച നൂറുദ്ദീന്‍ ഷെയ്ക്ക് എന്ന വയനാട് സ്വദേശിയും പെണ്‍കുട്ടിയെക്കുറിച്ച് അശ്ലീല പോസ്റ്റിട്ട ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നൂറുദ്ദീന്‍ ഷെയ്ക്കാണ് വ്യാജപ്രചാരകരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയതെന്നാണ് സൂചന. എല്ലാവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത് ഐടി ആക്ടിലെ വകുപ്പുകള്‍ ചേര്‍ത്താണ്. ഇതില്‍ വിശ്വനാഥനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കൂടി കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്. നൂറുദ്ദീന്റെ ഫെയിസ്ബുക്ക് ലൈവിന് പിന്നാലെ ഹനാനെതിരെ തെറിവിളികളുമായി ചിലര്‍ രംഗത്ത് വരികയായിരുന്നു. ഹനാനെ അപമാനിച്ചവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെ പലരും അശ്ലീല പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു. പിന്‍വലിക്കപ്പെട്ടവ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ സെല്‍. ഉപജീവനമാര്‍ഗത്തിനായി മത്സ്യവ്യാപാരം ആരംഭിച്ച ഹനാനെക്കുറിച്ച് വന്ന പത്രവാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഹനാന്‍ ജനശ്രദ്ധ നേടാന്‍ വേണ്ടി പെയ്ഡ് ന്യൂസ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും സിനിമയുടെ പ്രമോഷനായാണ് വാര്‍ത്ത വന്നതെന്നുമായിരുന്നു പ്രധാന ആരോപണം.