സിപിഎം വിചാരിച്ചാല്‍ ശബരിമലയില്‍ വിശ്വാസികള്‍ക്ക് സംരക്ഷണമൊരുക്കാനാകുമെന്ന് നടന്‍ ഹരീഷ് പേരടി

സിപിഎം വിചാരിച്ചാല് ശബരിമലയില് യഥാര്ത്ഥ വിശ്വാസികള്ക്ക് സംരക്ഷണം നല്കാനാകുമെന്ന് സൂചിപ്പിച്ച് നടന് ഹരീഷ് പേരടി. ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഹരീഷിന്റെ അഭിപ്രായ പ്രകടനം. കേരളത്തിലെ വടക്കന് അതിര്ത്തി മുതല് തെക്കന് അതിര്ത്തി വരെ മനുഷ്യച്ചങ്ങല തീര്ത്ത പ്രസ്ഥാനം മുന്നിട്ടിറങ്ങിയാല് വെറും ആറു കിലോമീറ്റര് ദൂരമുള്ള മലപാതയില് ഒരു മതേതര ചങ്ങല തീര്ക്കാന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ഹരീഷ് കുറിച്ചു.
 | 
സിപിഎം വിചാരിച്ചാല്‍ ശബരിമലയില്‍ വിശ്വാസികള്‍ക്ക് സംരക്ഷണമൊരുക്കാനാകുമെന്ന് നടന്‍ ഹരീഷ് പേരടി

സിപിഎം വിചാരിച്ചാല്‍ ശബരിമലയില്‍ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാനാകുമെന്ന് സൂചിപ്പിച്ച് നടന്‍ ഹരീഷ് പേരടി. ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഹരീഷിന്റെ അഭിപ്രായ പ്രകടനം. കേരളത്തിലെ വടക്കന്‍ അതിര്‍ത്തി മുതല്‍ തെക്കന്‍ അതിര്‍ത്തി വരെ മനുഷ്യച്ചങ്ങല തീര്‍ത്ത പ്രസ്ഥാനം മുന്നിട്ടിറങ്ങിയാല്‍ വെറും ആറു കിലോമീറ്റര്‍ ദൂരമുള്ള മലപാതയില്‍ ഒരു മതേതര ചങ്ങല തീര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ഹരീഷ് കുറിച്ചു.

ആ ചങ്ങലകള്‍ക്കിടയിലൂടെ മതഭ്രാന്തന്‍മാരുടെ പോര്‍വിളികളില്ലാതെ യഥാര്‍ത്ഥ വിശ്വാസികള്‍ ലിംഗഭേദമില്ലാതെ നടന്നു നീങ്ങുമെന്നും ഹരീഷ് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

കേരളത്തിലെ വടക്കന്‍ അതിര്‍ത്തി മുതല്‍ തെക്കന്‍ അതിര്‍ത്തി വരെ മനുഷ്യചങ്ങല തീര്‍ത്ത ഒരു പ്രസഥാനം മുന്നിട്ടിറങ്ങിയാല്‍ വെറും ആറ് കീലോമീറ്റര്‍ ദൂരമുള്ള ആ മലപാതയില്‍ ഒരു മതേതര ചങ്ങല തീര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടു മുണ്ടാവില്ലാ… ആ ചങ്ങലകള്‍ക്കിടയിലൂടെ മത ഭ്രാന്തന്‍മാരുടെ പോര്‍വിളികളില്ലാതെ യഥാര്‍ത്ഥ വിശ്വാസികള്‍ ലിംഗ ഭേദമില്ലാതെ നടന്നു നീങ്ങും

കേരളത്തിലെ വടക്കൻ അതിർത്തി മുതൽ തെക്കൻ അതിർത്തി വരെ മനുഷ്യചങ്ങല തീർത്ത ഒരു പ്രസഥാനം മുന്നിട്ടിറങ്ങിയാൽ വെറും ആറ്…

Posted by Hareesh Peradi on Sunday, November 11, 2018