അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്‍മാരെ നിര്‍ത്തരുത്; പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോയെന്ന് ഹരീഷ് പേരടി

അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്മാരെ എംഎല്എ, എംപി സ്ഥാനത്തേക്ക് നിര്ത്തുന്ന പതിവ് അവസാനിപ്പിക്കണമെന്ന് ഹരീഷ് പേരടി.
 | 
അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്‍മാരെ നിര്‍ത്തരുത്; പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോയെന്ന് ഹരീഷ് പേരടി

അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്‍മാരെ എംഎല്‍എ, എംപി സ്ഥാനത്തേക്ക് നിര്‍ത്തുന്ന പതിവ് അവസാനിപ്പിക്കണമെന്ന് ഹരീഷ് പേരടി. പൊതു വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോയെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ ഹരീഷ് ചോദിക്കുന്നു. രണ്ട് പാവപ്പെട്ട സഖാക്കള്‍ ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോള്‍ തോന്നിയ ഒരു ചിന്തയാണ്.

നാട്ടിന്‍ പുറത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ജനകിയ പ്രശനങ്ങളില്‍ ഇടപ്പെട്ട നിരവധിപേര്‍ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോള്‍ ഏറ്റവും യോഗ്യര്‍ അവര്‍ തന്നെയാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങള്‍ അടങ്ങൂ എന്ന് വിശ്വസിക്കുന്നവര്‍ കോമഡി ഷോകള്‍ നടത്തി ജീവിക്കട്ടെ. ജനങ്ങളുടെ പ്രശനങ്ങളുടെ ഭാരം അവര്‍ക്ക് താങ്ങില്ല. അവരെ നമുക്ക് വെറുതേ വിടാമെന്നും ഹരീഷ് കുറിച്ചു.

പോസ്റ്റ് വായിക്കാം

രണ്ട് പാവപ്പെട്ട സഖാക്കൾ ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോൾ തോന്നിയ ഒരു ചിന്തയാണ്…അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടൻമാരെ MLA, MP സ്ഥാനത്തേക്ക് നിർത്തുന്ന പതിവ് അവസാനിപ്പിക്കണം…പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?…ആ കൂട്ടത്തിൽ പ്രിയപ്പെട്ട ഗണേശേട്ടൻ മാത്രമേ കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ യോഗ്യതയുള്ള ഒരാളായി ഞാൻ കാണുന്നുളളു…നാട്ടിൻ പുറത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തി ജനകിയ പ്രശനങ്ങളിൽ ഇടപ്പെട്ട നിരവധിപേർ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോൾ ഏറ്റവും യോഗ്യർ അവർ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്…എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങൾ അടങ്ങു എന്ന് വിശ്വസിക്കുന്നവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ …ജനങ്ങളുടെ പ്രശനങ്ങളുടെ ഭാരം അവർക്ക് താങ്ങില്ല…അവരെ നമുക്ക് വെറുതേ വിടാം…അടി കുറിപ്പ് …ഈ ജീവിതം മുഴുവൻ നടൻ മാത്രമായി ജീവിക്കാൻ തീരുമാനിച്ച ഒരാൾ …ഹരീഷ് പേരടി …

രണ്ട് പാവപ്പെട്ട സഖാക്കൾ ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോൾ തോന്നിയ ഒരു ചിന്തയാണ്…അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ…

Posted by Hareesh Peradi on Tuesday, September 1, 2020