ഇതുപോലെ തന്തയും (തള്ളയും) ഇല്ലാത്ത വിധിയുണ്ടോ എന്ന് ഹരീഷ് വാസുദേവന്‍; കമന്റ് ബോക്‌സില്‍ തെറിവിളി

സുപ്രീം കോടതി പുറപ്പെടുവിച്ച അയോധ്യ വിധിയില് രൂക്ഷ വിമര്ശനവുമായി അഭിഭാഷകന് ഹരീഷ് വാസുദേവന്.
 | 
ഇതുപോലെ തന്തയും (തള്ളയും) ഇല്ലാത്ത വിധിയുണ്ടോ എന്ന് ഹരീഷ് വാസുദേവന്‍; കമന്റ് ബോക്‌സില്‍ തെറിവിളി

കൊച്ചി: സുപ്രീം കോടതി പുറപ്പെടുവിച്ച അയോധ്യ വിധിയില്‍ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോയെന്ന് ഹരീഷ് ഫെയിസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആര്‍ക്ക് പിറന്ന വിധിയാണിത് എന്ന ചോദ്യവും ഹരീഷ് ഉന്നയിക്കുന്നു.

ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?(പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആർക്ക് പിറന്ന വിധിയാണിത്?)9/11.

Posted by Harish Vasudevan Sreedevi on Saturday, November 9, 2019

എന്നാല്‍ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ തെറിവിളികളുമായി എത്തിയിരിക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. ഏതു വിധിയും അത് എഴുതിയയാള്‍ അംഗീകരിക്കാറുണ്ട്. വിയോജിക്കുന്നവര്‍ അത് രേഖപ്പെടുത്തി ഒപ്പിടും. അയോദ്ധ്യാ വിധിയില്‍ അതുണ്ടായിട്ടില്ല. അതിനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ലെന്ന് മറ്റൊരു പോസ്റ്റില്‍ ഹരീഷ് വിശദീകരിക്കുന്നു. അത് മനസിലാകാത്തവര്‍ പോസ്റ്റില്‍ പൊങ്കാലയിട്ടിട്ട് കാര്യമില്ലെന്നും താന്‍ അത് വായിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹരീഷ് വ്യക്തമാക്കുന്നു.

ഏത് വിധിയും എഴുതിയ ആൾ own up ചെയ്യും. യോജിക്കുന്നവർ ഒപ്പിടും. വിയോജിക്കുന്നവർ അത് രേഖപ്പെടുത്തി ഒപ്പിടും. അയോദ്ധ്യ…

Posted by Harish Vasudevan Sreedevi on Saturday, November 9, 2019

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പുറപ്പെടുവിച്ചത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് നിര്‍മിക്കണം. ട്രസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും ക്ഷേത്ര നിര്‍മാണം. അയോധ്യ തര്‍ക്കഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച ആര്‍ക്കും അതിന് അനുമതിയില്ല.

കേന്ദ്രസര്‍ക്കാര്‍ മൂന്ന് മാസത്തിനകം ഇതിന് രൂപരേഖ തയ്യാറാക്കണമെന്നും കോടതി വിധിച്ചു. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ബാബറി മസ്ജിദിന് പകരം സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ തന്നെ ഭൂമി അനുവദിക്കും. 5 ഏക്കര്‍ ഭൂമിയായിരിക്കും അനുവദിക്കുക.