ഹര്‍ഷന്‍ മാതൃഭൂമി ചാനലില്‍ നിന്ന് രാജിവെച്ചു; മീഡിയ വണ്ണിലേക്കെന്ന് സൂചന

വാര്ത്താ അവതാരകനും പ്രമുഖ മാധ്യമപ്രവര്ത്തകനുമായ ടി.എം.ഹര്ഷന് മാതൃഭൂമി ചാനലില് നിന്ന് രാജിവെച്ചു. ചാനലിന്റെ ആരംഭം മുതല് അവതരണ രംഗത്തുണ്ടായിരുന്ന ഹര്ഷന് ഇന്നാണ് രാജി സമര്പ്പിച്ചത്. ഹര്ഷന് മീഡിയ വണ് ചാനലിലേക്കാണ് പോകുന്നതെന്നാണ് സൂചന.
 | 

ഹര്‍ഷന്‍ മാതൃഭൂമി ചാനലില്‍ നിന്ന് രാജിവെച്ചു; മീഡിയ വണ്ണിലേക്കെന്ന് സൂചന

തിരുവനന്തപുരം: വാര്‍ത്താ അവതാരകനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ടി.എം.ഹര്‍ഷന്‍ മാതൃഭൂമി ചാനലില്‍ നിന്ന് രാജിവെച്ചു. ചാനലിന്റെ ആരംഭം മുതല്‍ അവതരണ രംഗത്തുണ്ടായിരുന്ന ഹര്‍ഷന്‍ ഇന്നാണ് രാജി സമര്‍പ്പിച്ചത്. ഹര്‍ഷന്‍ മീഡിയ വണ്‍ ചാനലിലേക്കാണ് പോകുന്നതെന്നാണ് സൂചന.

ചാനലിലെ പ്രധാന ചര്‍ച്ചാ പരിപാടിയായ സൂപ്പര്‍ പ്രൈം ടൈമിന്റെ അവതാരകരില്‍ ഒരാളായിരുന്നു ഹര്‍ഷന്‍. അഞ്ചു വര്‍ഷത്തോളമായി മാതൃഭൂമിക്കൊപ്പെ പ്രവര്‍ത്തിക്കുന്ന ഹര്‍ഷനായിരുന്നു കൃഷിഭൂമി എന്ന പരിപാടിയുടെ ചുമതല.

കൈരളിയിലൂടെ ദൃശ്യമാധ്യമ രംഗത്തെത്തിയ ഹര്‍ഷന്‍ പിന്നീട് ഏഷ്യാനെറ്റ് ന്യൂസിലാണ് ഏറെക്കാലം പ്രവര്‍ത്തിച്ചത്. മാനേജ്‌മെന്റിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിച്ചാണ് മാതൃഭൂമിയില്‍ നിന്ന് പുറത്തു പോകുന്നതെന്നാണ് വിവരം.