തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരത്ത് ചൊവ്വാഴ്ച ബിജെപി ഹര്ത്താല് ആചരിക്കും. സെക്രട്ടറിയേറ്റ് മാര്ച്ചിനിടെയുണ്ടായ ലാത്തിച്ചാര്ജില് പ്രതിഷേധിച്ചാണ് ഹര്ത്താല്. സെക്രട്ടറിയേറ്റിനു മുന്നില് ബിജെപി സെക്രട്ടറി എ.എന്.രാധാകൃഷ്ണന് നടത്തുന്ന നിരാഹാര സമരം ഒത്തുതീര്പ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബിജെപി മാര്ച്ച് നടത്തിയത്.
 | 
തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ ആചരിക്കും. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബിജെപി മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചില്‍ പോലീസിനെതിരെ കല്ലേറുണ്ടാകുകയും തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. കല്ലേറില്‍ മാര്‍ച്ചിനെത്തിയ ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കും പരിക്കേറ്റു.