പുതുവൈപ്പിലെ പോലീസ് അതിക്രമം; വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍

പുതുവൈപ്പ് എല്എന്ജി പ്ലാന്റിനെതിരായ സമരത്തില് പോലീസ് നടത്തിയ അതിക്രമത്തില് പ്രതിഷേധിച്ച് വൈപ്പിനില് നാളെ ഹര്ത്താല് ആചരിക്കും. സമരസമിതിയും കോണ്ഗ്രസുമാണ് വൈപ്പിനില് ഹര്ത്താലിന് ആഹ്വാനം നല്കിയത്. ലാത്തിച്ചാര്ജ് ക്രൂരമാണെന്ന് പ്രഖ്യാപിച്ച വെല്ഫെയര് പാര്ട്ടി എറണാകുളം ജില്ലയില് നാളെ ഹര്ത്താലിന് ആഹ്വാനം നല്കിയിട്ടുണ്ട്.
 | 

പുതുവൈപ്പിലെ പോലീസ് അതിക്രമം; വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍

കൊച്ചി: പുതുവൈപ്പ് എല്‍എന്‍ജി പ്ലാന്റിനെതിരായ സമരത്തില്‍ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. സമരസമിതിയും കോണ്‍ഗ്രസുമാണ് വൈപ്പിനില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ലാത്തിച്ചാര്‍ജ് ക്രൂരമാണെന്ന് പ്രഖ്യാപിച്ച വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

അതേസമയം സമരത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബുധനാഴ്ച യോഗം വിളിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 124 ദിവസമായി നടന്നു വരുന്ന സമരങ്ങള്‍ക്ക് ഒടുവില്‍ മൂന്ന് തവണ പോലീസ് സമരക്കാര്‍ക്കു നേരെ ലാത്തി പ്രയോഗിച്ചിരുന്നു. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ സമരസമിതിക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല.

എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാലുവരെ നിര്‍ത്തിവെക്കാമെന്നും പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കാമെന്നുമായിരുന്നു മറ്റ് ഉറപ്പുകള്‍. ഈ ഉറപ്പുകളൊന്നും പാലിക്കപ്പെടാതിരുന്നതാണ് ഇന്ന് സംഘര്‍ഷമുണ്ടാകാന്‍ കാരണം. പോലീസ് സംരക്ഷണത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി പ്രദേശത്തേക്ക് എത്തുകയും മാര്‍ച്ചിനു നേരെ പോലീസ് ലാത്തി വീശുകയുമായിരുന്നു.