ഇടുക്കി പദ്ധതിയില്‍ നിന്നൊഴുകി വരുന്ന വെള്ളത്തില്‍നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ഹവായ് കമ്പനിക്ക് അനുമതി

ഇടുക്കി പദ്ധതിയില്നിന്ന് വൈദ്യുതി ഉദ്പാദനത്തിനു ശേഷം ഒഴുകിയെത്തുന്ന വെള്ളത്തില് നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാന് അനുമതി.
 | 

ഇടുക്കി പദ്ധതിയില്‍ നിന്നൊഴുകി വരുന്ന വെള്ളത്തില്‍നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ഹവായ് കമ്പനിക്ക് അനുമതി

 

ഇടുക്കി: ഇടുക്കി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉദ്പാദനത്തിനു ശേഷം ഒഴുകിയെത്തുന്ന വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ അനുമതി. ഹവായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാച്വറല്‍ പവര്‍ കണ്‍സെപ്റ്റ്‌സ് എന്ന കമ്പനിക്കാണ് കെഎസ്ഇബി അനുമതി നല്‍കിയത്.

ഇന്‍സ്ട്രീം ഓഗര്‍ ടര്‍ബൈന്‍ സിസ്റ്റം എന്ന ഉപകരണം ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തില്‍നിന്ന് വൈദ്യുതി  ഉദ്പാദിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
ഇടുക്കി പദ്ധതിയില്‍ മൂലമറ്റം പവര്‍ ഹൗസില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തില്‍ നിന്ന് ഇത്തരത്തില്‍ 0.25 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

പദ്ധതിയുടെ നിര്‍മ്മാണച്ചെലവ് കമ്പനി തന്നെ വഹിക്കും. ഇത് ഒരു കോടി രൂപയ്ക്കു മേല്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഇവിടെ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് വില്‍ക്കാനാണ് ധാരണ.