നടി ആക്രമണക്കേസ്; വിചാരണയ്ക്ക് വനിതാ ജഡ്ജി; ദിലീപിന്റെ അപേക്ഷ തള്ളി

നടിയെ ആക്രമിച്ച കേസില് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. എറണാകുളം സിബിഐ കോടതിയിലെ വനിതാ ജഡ്ജിക്കാണ് വിചാരണയുടെ ചുമതല നല്കിയത്. വിചാരണ ഒമ്പത് മാസത്തിനുള്ളില് പൂര്ത്തിയാക്കണമെന്നും ഹൈക്കോടതി നിര്ദേശം നല്കി. വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തെ ദിലീപും പള്സര് സുനിയും എതിര്ത്തിരുന്നു.
 | 
നടി ആക്രമണക്കേസ്; വിചാരണയ്ക്ക് വനിതാ ജഡ്ജി; ദിലീപിന്റെ അപേക്ഷ തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. എറണാകുളം സിബിഐ കോടതിയിലെ വനിതാ ജഡ്ജിക്കാണ് വിചാരണയുടെ ചുമതല നല്‍കിയത്. വിചാരണ ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തെ ദിലീപും പള്‍സര്‍ സുനിയും എതിര്‍ത്തിരുന്നു.

എന്നാല്‍ ദിലീപിന്റെ എതിര്‍പ്പ് വിചാരണ വൈകിപ്പിക്കാനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പീഡനത്തിന് ഇരയായവരുടെ ഒട്ടേറെ കേസുകള്‍ സംസ്ഥാനത്തുണ്ടെന്നും പീഡനത്തിന് ഇരയാകുന്നവരെല്ലാം പ്രത്യേക കോടതി ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ചോദ്യം. നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയതിനു ശേഷമുള്ള വാദത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

എന്നാല്‍ നടി വനിതാ ജഡ്ജിയെയാണ് ആവശ്യപ്പെട്ടതെന്നും പ്രത്യേക കോടതിയല്ലെന്നും കോടതി മറുപടി നല്‍കി. വിചാരണ വേഗത്തില്‍ അവസാനിപ്പിക്കണ്ടേയെന്നും കോടതി ചോദിച്ചു.