കെ.എസ്.ആര്‍.ടി.സിയിലെ 800 എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെഎസ്ആര്ടിസിയിലെ 800 എംപാനല് പെയിന്റര്മാരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി
 | 
കെ.എസ്.ആര്‍.ടി.സിയിലെ 800 എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ 800 എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി. പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എംപാനല്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചു വിട്ടതിനു ശേഷമാണ് നടപടി.

പെയിന്റര്‍ തസ്തികയില്‍ പി.എസ്.സി റാങ്ക്‌ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ അതില്‍ നിന്ന് നിയമനം നടത്താതെ താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോടതിയുടെ നിലപാട്.

ഇത് നിയമ വിരുദ്ധമാണെന്നും നേരത്തേ കോടതി നിരീക്ഷിച്ചിരുന്നു. താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിട്ട് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ ഇറക്കിയ അതേ സമീപനം തന്നെയാണ് പുതിയ ഉത്തരവിലും കോടതി സ്വീകരിച്ചിരിക്കുന്നത്.