തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില് 2015ലെ വോട്ടര് പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി.
 | 
തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദേശം നല്‍കിയ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കി. പുതിയ വോട്ടര്‍ പട്ടിക സാമ്പത്തിക ബാധ്യതയാകുമെന്നായിരുന്നു സര്‍ക്കാര്‍ ഉന്നയിച്ച വാദം. തെരഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ യുഡിഎഫ് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താകുമെന്ന് കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് കോടതിയെ സമീപിച്ചത്. 2015ലെ പട്ടിക ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഒരിക്കല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടണമെങ്കില്‍ കൃത്യമായ കാരണങ്ങള്‍ വേണം. അത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരാള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വീണ്ടും പേര് ചേര്‍ക്കേണ്ട സാഹചര്യമുണ്ടാകരുത്. ഇത് വോട്ടര്‍മാരോട് ചെയ്യുന്ന നീതിപൂര്‍വമായ നടപടിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.