Friday , 20 September 2019
News Updates

തനിക്കെതിരെ മാധ്യമവിചാരണയെന്ന് ദിലീപ്; സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കാതെ കോടതി

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. സുപ്രീം കോടതി വിധി പറഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വന്നാല്‍ ദിലീപ് കുറ്റവിമുക്തനാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. മാധ്യമ വിചാരണയാണ് ദിലീപ് നേരിടുന്നതെന്നും വാദമുയര്‍ന്നു. ദിലീപ് ഒരു സെലിബ്രിറ്റിയായതിനാല്‍ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേയെന്ന് കോടതി ചോദിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. മെമ്മറി കാര്‍ഡ് ലഭിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെയും ദിലീപ് സമീപിച്ചിട്ടുണ്ട്.

DONT MISS