സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കര്ത്താവിന്റെ നാമത്തില്' എന്ന സിസ്റ്റര് ലൂസി കളപ്പുരയുടെ ആത്മകഥക്കെതിരായ ഹര്ജി ഹൈക്കോടതി തള്ളി.
 | 
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്ന് ആവശ്യപ്പെട്ട് എസ്എംഐ സന്യാസിനി സഭാംഗം സിസ്റ്റര്‍ ലിസിയ ജോസഫ് ആണ് ഹര്‍ജി നല്‍കിയത്. കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും മാനഹാനിയുണ്ടാക്കുന്നതാണ് പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

സി.ലൂസി കളപ്പുര, പ്രസാധകരായ ഡിസി ബുക്‌സ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍. വൈദികര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ആത്മകഥയില്‍ സിസ്റ്റര്‍ ലൂസി ഉന്നയിക്കുന്നത്. കന്യാസ്ത്രീ ആയതിന് ശേഷം നാല് തവണ തനിക്കെതിരെ പീഡനശ്രമങ്ങളുണ്ടായെന്നും കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ.റോബിന് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ലൂസി ആത്മകഥയില്‍ വിവരിക്കുന്നു.

യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വം പറഞ്ഞുവിടാറുണ്ട്. അവിടെ അവര്‍ക്ക് അസാധാരണ വൈകൃതങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് ഉപയോഗിക്കാറുണ്ടെന്നും ആത്മകഥയില്‍ സി.ലൂസി പറയുന്നു.